
ദില്ലി: ചാണകം ഇപ്പോൾ ഓൺലൈനിലും. ഇപ്പോൾ ചാണകത്തിന്റെ പ്രാധാന്യം മുൻനിർത്തി ഇ-കൊമേഴ്‌സ് സൈറ്റുകളെല്ലാം ചാണകം മുന്നോട്ട് വയ്ക്കുന്ന സാധ്യതകളെ പ്രയോജനപ്പെടുത്താനുള്ള നീക്കത്തിലാണ്. മുമ്പ് ഒന്നോ രണ്ടോ സൈറ്റുകളിൽ മാത്രം ലഭ്യമായിരുന്ന ചാണകം ഇപ്പോൾ ആമസോണും ഏറ്റെടുത്തിട്ടുണ്ട്. ആമസോണ്‍ ഉള്‍പ്പെടെ ഉള്ളവര്‍ രംഗത്തെത്തിയിട്ടുണ്ടെങ്കിലും, പശുവില്‍ നിന്നും ലഭിക്കുന്ന ഉത്പന്നങ്ങള്‍ മാത്രം വില്‍ക്കുന്ന ഗൊക്രാന്തി.ഒര്‍ജി (Gaukranti.org) മുതലായ സൈറ്റുകള്‍ക്കാണ് കൂടുതല്‍ പ്രിയം.
ശുദ്ധീകരണ പൂജകള്‍ക്കാണ് ഉപഭോക്താക്കള്‍ ചാണകം കൂടുതലായും വാങ്ങുന്നത്. നാടന്‍ പശുക്കളുടെ ചാണകമാണ് നിരയില്‍ മുന്നിട്ട് നില്‍ക്കുന്നത്. മുമ്പ്, ചാണകങ്ങള്‍ക്ക് വേണ്ടി ഗോശാലകളെ സമീപിക്കേണ്ടി വരുന്നവര്‍ക്ക് ഓണ്‍ലൈന്‍ സൈറ്റുകളുടെ വരവ് ആശ്വാസം തന്നെയാണ്.
Post Your Comments