KannurNattuvarthaLatest NewsKeralaNews

നി​യ​മ വി​രു​ദ്ധ​മാ​യി കാ​റി​ൽ 924 ലി​റ്റ​ർ സ്പി​രിറ്റ് ക​ട​ത്തി​യ കേ​സ്: പ്രതികൾ അറസ്റ്റിൽ

മ​ഞ്ചേ​ശ്വ​രം കു​ഞ്ച​ത്തൂ​ർ ശാ​ര​ദ നി​വാ​സി​ൽ അ​ര​വി​ന്ദ് (45), സ​ഹാ​യി​യും ഡ്രൈ​വ​റു​മാ​യ തൃ​ശ്ശൂ​ർ തെ​ക്കേ പൊ​ന്നി​യൂ​ർ അ​റ​ക്ക​പ്പ​റ​മ്പി​ൽ ഹൗ​സി​ൽ അ​ൻ​സി​ഫ് (36) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്

ക​ണ്ണൂ​ർ: നി​യ​മ വി​രു​ദ്ധ​മാ​യി കാ​റി​ൽ 924 ലി​റ്റ​ർ സ്പി​രിറ്റ് ക​ട​ത്തി​യ കേ​സി​ൽ പ്ര​തി​ക​ൾ പൊലീസ് പി​ടി​യി​ൽ. മ​ഞ്ചേ​ശ്വ​രം കു​ഞ്ച​ത്തൂ​ർ ശാ​ര​ദ നി​വാ​സി​ൽ അ​ര​വി​ന്ദ് (45), സ​ഹാ​യി​യും ഡ്രൈ​വ​റു​മാ​യ തൃ​ശ്ശൂ​ർ തെ​ക്കേ പൊ​ന്നി​യൂ​ർ അ​റ​ക്ക​പ്പ​റ​മ്പി​ൽ ഹൗ​സി​ൽ അ​ൻ​സി​ഫ് (36) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്. ക​ണ്ണൂ​ർ ടൗ​ൺ പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ​ള്ളി​ക്കു​ന്ന് ശ്രീ​പു​രം സ്കൂ​ളി​ന് മു​ൻ​വ​ശം നി​യ​മ വി​രു​ദ്ധ​മാ​യി കാ​റി​ൽ ക​ട​ത്തി​യ സ്പി​രി​റ്റ് ആണ് പി​ടി​കൂ​ടി​യ​ത്.

Read Also : നീറ്റ് പ്രവേശന പരിശീലന കേന്ദ്രത്തിലെ 2 വിദ്യാര്‍ത്ഥികളെ മരിച്ച നിലയില്‍ കണ്ടെത്തി: 2 മാസത്തിനിടെ ഒമ്പതാമത്തെ മരണം

ജൂ​ൺ 19-നാ​ണ് കേസിനാസ്പദമായ സംഭവം നടന്നത്. ക​ർ​ണാ​ട​ക കേ​ര​ള അ​തി​ർ​ത്തി​യി​ൽ നി​ന്നാ​ണ് ഇ​വ​രെ സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടി​യ​ത്. അ​തി​ർ​ത്തി വ​ഴി സ്പി​രി​റ്റ്‌ ക​ട​ത്തു​ന്ന സം​ഘ​ത്തി​ലെ പ്ര​ധാ​നി​യാ​ണ് അ​റ​സ്റ്റി​ലാ​യ അ​ര​വി​ന്ദ്. കാ​സ​ർ​​ഗോഡ്, ക​ണ്ണൂ​ർ, വ​യ​നാ​ട്, തൃ​ശൂർ ജി​ല്ല​ക​ളി​ൽ ഇ​യാ​ൾ​ക്കെ​തി​രെ മ​ദ്യം, സ്പി​രി​റ്റ്‌ ക​ട​ത്തു കേ​സു​ക​ൾ ഉ​ണ്ട്. 28 ക​ന്നാ​സു​ക​ളി​ലാ​യി സൂ​ക്ഷി​ച്ച നി​ല​യി​ലാ​യി​രു​ന്നു. പൊ​ലീ​സി​നെ ക​ണ്ട് പെ​ട്ടെ​ന്ന് വാ​ഹ​നം പി​ന്നോ​ട്ടെ​ടു​ത്ത് പോ​കാ​ൻ ശ്ര​മി​ക്ക​വേ​യാ​ണ് പി​ടി​കൂ​ടി​യ​ത്. വാ​ഹ​നം ഓ​ടി​ച്ച​യാ​ൾ കടന്നു കളയുകയായിരുന്നു.

ടൗ​ൺ ഇ​ൻ​സ്​​പെ​ക്ട​ർ ബി​നു മോ​ഹ​ൻ, എ​സ്.​ഐ ന​സീ​ബ്, എ.​എ​സ്.​ഐ അ​ജ​യ​ൻ, ര​ഞ്ചി​ത്ത്, ഷാ​ജി, നാ​സ​ർ, രാ​ജേ​ഷ്, ഷി​നോ​ജ്, റ​മീ​സ്, ബാ​ബു​മ​ണി എ​ന്നി​വ​ർ പൊ​ലീ​സ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button