നാല് കുട്ടികള്‍ക്ക് ജന്മംനൽകിയാൽ ഒരുലക്ഷം രൂപ പാരിതോഷികം നൽകുമെന്ന പ്രഖ്യാപനവുമായി മധ്യപ്രദേശിലെ ബ്രാഹ്‌മണരുടെ ക്ഷേമത്തിനായുള്ള സര്‍ക്കാര്‍ ബോര്‍ഡായ പരശുറാം കല്യാണ്‍ ബോര്‍ഡ്. ബോര്‍ഡ് പ്രസിഡന്റായ പണ്ഡിറ്റ് വിഷ്ണു രജോരിയയാണ് ഇക്കാര്യം അറിയിച്ചത്.
read also: മകരസംക്രാന്തി, പൊങ്കൽ: ജനുവരി 15ന് നടത്താനിരുന്ന യുജിസി നെറ്റ് പരീക്ഷ മാറ്റി
‘യുവാക്കള്‍ ഒരുകുട്ടിക്ക് മാത്രം ജന്മം നല്‍കുന്നതോടെ നിര്‍ത്തുകയാണ്. ഇത് വലിയ പ്രശ്‌നമാണ്. കുറഞ്ഞത് നാല് കുട്ടികളെങ്കിലും വേണം. മതനിഷേധികളുടെ എണ്ണം വര്‍ധിക്കുകയാണ്. നാല് കുട്ടികളുള്ള ദമ്പതിമാര്‍ക്ക് പരശുറാം കല്യാണ്‍ ബോര്‍ഡ് ഒരുലക്ഷം രൂപ നല്‍കും. ബോര്‍ഡിന്റെ പ്രസിഡന്റ് ഞാനാണെങ്കിലും അല്ലെങ്കിലും ഈ പാരിതോഷികം നല്‍കുമെന്ന്’ വിഷ്ണു രജോരി പറഞ്ഞു.
മുതിര്‍ന്നവരില്‍ നിന്ന് ഞാന്‍ കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ല. എന്നാല്‍ യുവാക്കളില്‍ എനിക്ക് വലിയ പ്രതീക്ഷയുണ്ട്. ഭാവിതലമുറയുടെ സംരക്ഷണം നിങ്ങളുടെ ഉത്തരവാദിത്തമാണ്. പക്ഷേ കുട്ടികള്‍ക്ക് ജന്മം നല്‍കാന്‍ മടികാണിക്കരുത്. അല്ലെങ്കില്‍ ദൈവനിഷേധികള്‍ രാജ്യം പിടിച്ചെടുക്കും.ഇത് സര്‍ക്കാരിന്റെ പദ്ധതിയല്ല, മറിച്ച് തന്റെ വ്യക്തിഗതമായ പദ്ധതിയാണെന്നും പണ്ഡിറ്റ് വിഷ്ണു രജോരി എന്‍.ഡി.ടി.വിയോട് പറഞ്ഞു.
Post Your Comments