കൊല്ലം: കൊല്ലം കുന്നത്തൂരില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി ജീവനൊടുക്കിയ സംഭവത്തില്‍ ദമ്പതികള്‍ അറസ്റ്റില്‍. കുന്നത്തൂര്‍ പടിഞ്ഞാറ് തിരുവാതിരയില്‍ ഗീതു, ഭര്‍ത്താവ് സുരേഷ് എന്നിവരാണ് അറസ്റ്റിലായത്.
ഡിസംബര്‍ ഒന്നിനായിരുന്നു പത്താം ക്ലാസ് വിദ്യാര്‍ത്ഥി ആദി കൃഷ്ണനെ വീടിനുള്ളിലെ ജനല്‍ കമ്പിയില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടത്. അയല്‍വാസികളായ ഗീതുവും സുരേഷും ആദിയെ മര്‍ദിച്ചിരുന്നു.
ഇതിന്റെ വിഷമത്തില്‍ ആണ് മകന്‍ ജീവനൊടുക്കിയതെന്ന രക്ഷിതാക്കളുടെ പരാതിയിലാണ് അറസ്റ്റ്. ദമ്പതികള്‍ക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
Post Your Comments