ആലപ്പുഴ: മുസ്ലിം ലീഗ് പരിപാടിയിൽ നിന്ന് അവസാന നിമിഷം മുതിർന്ന ഇടതുപക്ഷ നേതാവ് ജി.സുധാകരൻ ഒഴിവായി. മുസ്ലീം ലീഗ് ആലപ്പുഴ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സെമിനാറിലാണ് എത്താമെന്ന് അറിയിച്ചെങ്കിലും ജി സുധാകരൻ വിട്ടുനിന്നത്. എത്തുമെന്ന് അറിയിച്ചെങ്കിലും പരിപാടിക്ക് മുൻപ് വിളിച്ചിട്ട് ഫോൺ എടുത്തില്ലെന്ന് ജില്ലാ പ്രസിഡന്റ് എഎം നസീർ പറഞ്ഞു.
read also: മ്യൂസിക്കൽ ഫാമിലി എൻ്റർടെയ്നർ 4 സീസൺസ് ജനുവരി 24 ന്
ഭരണഘടനയും ന്യൂനപക്ഷ അവകാശങ്ങളും എന്ന വിഷയം അടിസ്ഥാനമാക്കി നടത്തിയ പരിപാടി നിശ്ചയിച്ചിരുന്നത് തിങ്കളാഴ്ച ദിവസം 3.30 നായിരുന്നു. രമേശ് ചെന്നിത്തല ഉദ്ഘാടനകനും. എന്നാൽ പരിപാടികൾക്ക് കൃത്യസമയം പാലിക്കുന്ന ജി സുധാകരൻ പറഞ്ഞ സമയം കഴിഞ്ഞ് അരമണിക്കൂർ കഴിഞ്ഞ് എത്തിയില്ല. തുടർന്ന് ഫോണിൽ ബന്ധപ്പെട്ടെങ്കിലും ജി സുധാകരൻ പ്രതികരിച്ചില്ലെന്ന് ലീഗ് ജില്ലാ അധ്യക്ഷൻ പറഞ്ഞു.
ജി.സുധാകരൻ പങ്കെടുത്തില്ലെങ്കിലും അദ്ദേഹത്തിന്റെ മനസ് ഇവിടെയുണ്ടെന്ന് സെമിനാർ ഉദ്ഘാടനം ചെയ്യവേ രമേശ് ചെന്നിത്തല പറഞ്ഞു.
Post Your Comments