കൊല്ലം: യുവതി ദുരൂഹ സാഹചര്യത്തിൽ വീടിനുള്ളിൽ മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. മൈനാഗപ്പള്ളി തോട്ടുമുഖം ശ്യാം ഭവനിൽ പൊടി മോനെന്നറിയപ്പെടുന്ന രാജീവിൻ്റെ ഭാര്യ ശ്യാമയെ ഇന്ന് പുലർച്ചെയാണ് വീടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
read also: മുസ്ലീം ലീഗ് സംഘടിപ്പിച്ച സെമിനാറിൽ നിന്ന് പിന്മാറി ജി.സുധാകരൻ
മൃതദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ ഭർത്താവ് രാജീവിനെ ശാസ്താംകോട്ട പോലീസ് കസ്റ്റഡിയിലെടുത്തു. വീട്ടിനുള്ളിൽ വീണ് കിടന്ന ഭാര്യയെ സുഹൃത്തുക്കളുടെ സഹായത്തോടെ ആശുപത്രിയിൽ എത്തിച്ചെന്നാണ് ഭർത്താവിൻ്റെ മൊഴി.
Post Your Comments