കൊച്ചി : യാത്രക്കാരിയെ മാനഹാനപ്പെടുത്തിയ കേസിൽ കണ്ടക്ടർ അറസ്റ്റിൽ. എടവനക്കാട് കുട്ടുങ്ങച്ചിറ അഞ്ചലശേരി വീട്ടിൽ വിനോദ് (54) നെയാണ് ഞാറയ്ക്കൽ പോലീസ് അറസ്റ്റ് ചെയ്തത്.
ഞാറയ്ക്കൽ സ്വദേശിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. വൈപ്പിൻ മുനമ്പം റൂട്ടിലോടുന്ന സുരഭി ബസിൻ്റെ കണ്ടക്ടറാണ് പ്രതി.
ഇൻസ്പെക്ടർ സുനിൽ തോമസിൻ്റെ നേതൃത്വത്തിൽ എസ്.ഐ അഖിൽ വിജയകുമാർ, സീനിയർ സി പി ഒ ചിത്ര ,സി പി ഒ മാരായ വി ജി ഷിബു , സുഭാഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Post Your Comments