Latest NewsKerala

പത്തനംതിട്ട പീഡനക്കേസ് : അറസ്റ്റിലായവരുടെ എണ്ണം 39 ആയി : വിദേശത്തുള്ള പ്രതികൾക്കായി ലുക്ക് ഔട്ട് നോട്ടീസ്

കേസുകളുടെ വിശദമായ അന്വേഷണത്തിന് പ്രത്യേകസംഘത്തെ നിയമിച്ചിട്ടുണ്ട്

പത്തനംതിട്ട : പത്തനംതിട്ടയില്‍ ദലിത് കായിക താരത്തിനെ നിരന്തരം ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 39 ആയി. ജില്ലയിലെ നാല് പോലീസ് സ്റ്റേഷനുകളിലായാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ഇന്ന് വൈകിട്ടോടെ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്ന് പോലീസ് അറിയിച്ചു. വിദേശത്തുള്ള പ്രതികളെ നാട്ടിലെത്തിക്കാനുള്ള ശ്രമവും ആരംഭിച്ചു. വിദേശത്തുള്ള പ്രതികളെ നാട്ടിലെത്തിക്കാന്‍ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയേക്കും.

കേസുകളുടെ വിശദമായ അന്വേഷണത്തിന് പ്രത്യേകസംഘത്തെ നിയമിച്ചിട്ടുണ്ട്. തിരുവനന്തപുരം റേഞ്ച് ഡി ഐ ജി അജിത ബീഗത്തിന്റെ മേല്‍നോട്ടത്തിലാണ് 25 അംഗ പ്രത്യേക അന്വേഷണസംഘം പ്രവര്‍ത്തിക്കുക. പ്രത്യേക അന്വേഷണ സംഘം ജില്ലക്ക് പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

പെണ്‍കുട്ടിയുടെ അച്ഛന്റെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചു സൈബര്‍ സെല്ലും വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. കുട്ടിയുടെ മൊഴി വീണ്ടും രേഖപ്പെടുത്താനാണ് അന്വേഷണ സംഘം ആലോചിക്കുന്നത്. അന്വേഷണ പുരോഗതി വിലയിരുത്താന്‍ ഡിഐജി അജിത ബീഗം ഇന്നോ നാളെയോ ജില്ലയില്‍ എത്തിയേക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button