കൊച്ചി: സി.ലൂസിക്ക് കോണ്‍വെന്റില്‍ തുടരാന്‍ അവകാശമില്ലെന്ന് ഹൈക്കോടതി. വത്തിക്കാനില്‍ നിന്നുള്ള പുതിയ ഉത്തരവ് പ്രകാരം സി. ലൂസിക്ക് കോണ്‍വെന്റില്‍ തുടരാന്‍ അവകാശം കാണുന്നില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കോണ്‍വെന്റ് ഒഴിയുന്നതിനായി സാവകാശം നല്‍കാമെന്നും കോടതി അറിയിച്ചു.
കേസിൽ നിലപാട് വിശദീകരിക്കാന്‍ സിസ്റ്റര്‍ ലൂസിക്ക് ചൊവ്വാഴ്ച വരെ കോടതി സമയം അനുവദിച്ചു. അടുത്ത ചൊവ്വാഴ്ച കേസ് വീണ്ടും പരിഗണിക്കും. നേരത്തെ, വത്തിക്കാനിലെ അപ്പീല്‍ കൗണ്‍സിലിനെ സമീപിച്ചതായും, അപ്പീല്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കോന്‍വെന്റില്‍ നിന്ന് പുറത്താക്കാനാകില്ലെന്നും സിസ്റ്റര്‍ ലൂസി കോടതിയില്‍ അറിയിച്ചിരുന്നു.
Post Your Comments