KeralaLatest NewsNewsCrime

ജ്യൂസില്‍ മദ്യം കലര്‍ത്തി സഹപ്രവര്‍ത്തകയെ ബലാത്സംഗം ചെയ്തു : പ്രതിയ്ക്ക് 12 വര്‍ഷം കഠിന തടവ്

2021ല്‍ ആണ് കേസിനാസ്പദമായ സംഭവം നടന്നത്.

മലപ്പുറം: സഹപ്രവര്‍ത്തകയായ യുവതിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസില്‍ പ്രതിക്ക് 12 വര്‍ഷം കഠിന തടവും ഒപ്പം 1,05,000 രൂപ പിഴയും ശിക്ഷ. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി പരിയാപുരം പറങ്കമൂട്ടില്‍ ജോണ്‍ പി ജേക്കബ് (42) ആണ് കേസിലെ പ്രതി. പെരിന്തല്‍മണ്ണ ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതി ജഡ്ജി എസ് സൂരജ് ആണ് കേസിലെ ശിക്ഷ വിധിച്ചത്.

read also: ആ കൂട്ട രാജി ഞാൻ അംഗീകരിക്കുന്നില്ല, അവർ ചെയ്ത തെറ്റിന് മാപ്പ് പറഞ്ഞ് ഈ കസേരയില്‍ വന്നിരിക്കണം: സുരേഷ് ഗോപി

2021ല്‍ ആണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്വകാര്യ ആശുപത്രിയിലാണ് പ്രതിയായ ജോണും യുവതിയും ജോലി ചെയ്തിരുന്നത്. തന്റെ വീട്ടില്‍ ഒരു വിരുന്ന് സത്കാരം നടക്കുകയാണെന്നും അവിടേക്ക് വരണമെന്നും ജോണ്‍ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ വീട്ടിൽ എത്തിയ യുവതിയ്ക്ക് ജ്യൂസില്‍ മദ്യം കലര്‍ത്തി നല്‍കി, അബോധാവസ്ഥയിലായ യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു.

പിഴ തുക അതിജീവിതയ്ക്ക് നല്‍കാനും കോടതി ഉത്തരവായി. പിഴയടച്ചില്ലെങ്കില്‍ ഒരുവര്‍ഷവും രണ്ടുമാസവും അധികകഠിനതടവും പ്രതി അനുഭവിക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button