Latest NewsKeralaNews

തിരൂര്‍ സതീഷിനെ സി.പി.എം പണംകൊടുത്ത് വാങ്ങി, പിന്നില്‍ പാര്‍ട്ടി ഉന്നതൻ: ശോഭ സുരേന്ദ്രൻ

സതീഷ് എന്തിന് മുൻമന്ത്രി എ.സി.മൊയ്തീനെ നിരന്തരം കണ്ടുവെന്ന് വ്യക്തമാക്കണം.

തിരുവനന്തപുരം: കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപി ഒരു തരത്തിലും പ്രതിരോധത്തിലായിട്ടില്ലെന്നും തിരൂർ സതീഷിനെ സി.പി.എം പണം കൊടുത്തു വാങ്ങിയതാണെന്നും ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ.

ഇതിനു പിന്നില്‍ പ്രവർത്തിച്ച സിപിഎമ്മിന്റെ ഉന്നതായ നേതാവിനെ കണ്ടുപിടിക്കുമെന്നും ചേലക്കരയില്‍ അടിപതറാൻ പോകുന്നത് കൊണ്ടാണ് സി.പി.എം പുതിയ ആരോപണവുമായി വരുന്നതെന്നും ശോഭ പറഞ്ഞു.

read also: ദീപാവലി ആഘോഷങ്ങള്‍ക്കിടെ മകന്റെ മുന്നില്‍ വെച്ച്‌ അച്ഛന്‍ വെടിയേറ്റ് മരിച്ചു: ക്വട്ടേഷന്‍ കൊടുത്തത് കൗമാരക്കാരന്‍

‘തിരൂർ സതീഷിനെ സിപിഎം പണംകൊടുത്ത് വാങ്ങിയതാണ്. സതീഷ് എന്തിന് മുൻമന്ത്രി എ.സി.മൊയ്തീനെ നിരന്തരം കണ്ടുവെന്ന് വ്യക്തമാക്കണം. ഇക്കാര്യങ്ങള്‍ അന്വേഷിക്കാതിരിക്കാൻ പിണറായി വിജയന്റെ കൈ പടവലങ്ങയായിരുന്നോ. കേരള പൊലീസിന്റെ കയ്യില്‍ അന്വേഷണ റിപ്പോർട്ടുണ്ടെങ്കില്‍ പിന്നെ എന്തുകൊണ്ട് നാളിതുവരെ അത് ചർച്ചയായില്ല’- ബിജെപി നേതാവ് ചോദിച്ചു.

പിണറായി പൊലീസ് മാസങ്ങളോളം ആരോപണ വിധേയരെ ചോദ്യം ചെയ്തിട്ടും ബിജെപിക്ക് എതിരായി ഒന്നും കണ്ടെത്തിയിട്ടില്ല. ഒരു കെട്ടുകഥ ചമച്ചുണ്ടാക്കി അതിന്റെ പിറകില്‍ യാത്ര ചെയ്യുകയായിരുന്നു ആഭ്യന്തര വകുപ്പ്. ബിജെപിയെ തകർക്കാമെന്ന വ്യാമോഹത്തിലാണ് ഇപ്പോള്‍ പുതിയ ആരോപണങ്ങളുമായി വരുന്നതെന്നും ശോഭ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button