Latest NewsKeralaNews

അലന്‍ വാക്കറിന്റെ ഡിജെ പരിപാടി: മോഷണം പോയ 15 ഐ ഫോണുകളുള്‍പ്പെടെ 23 മൊബൈല്‍ ഫോണുകള്‍ കണ്ടെത്തി

പ്രതികളെ കൊച്ചിയില്‍ എത്തിച്ചു

കൊച്ചി: കൊച്ചിയിലെ അലന്‍ വോക്കറുടെ ഷോയ്ക്കിടെ മൊബൈലുകള്‍ മോഷ്ടിച്ച കേസിലെ രണ്ട് പ്രതികളെ കൊച്ചിയില്‍ എത്തിച്ചു. ഡല്‍ഹി-മുംബൈ സംഘത്തിലെ പ്രധാനികളായ അതിഖര്‍ റഹ്മാന്‍, വസിം റഹ്മാന്‍ എന്നിവരാണ് പിടിയിലായത്. കൊച്ചി പൊലീസ് ദില്ലിയില്‍ നടത്തിയ പരിശോധനയില്‍ ഇവരില്‍ നിന്ന് 23 മൊബൈല്‍ ഫോണുകള്‍ കണ്ടെത്തി. ഇതില്‍ 15ഉം ഐ ഫോണുകളാണ്. കൂടുതല്‍ പ്രതികള്‍ക്കായി അന്വേഷണം തുടരുകയാണെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button