കൊച്ചി: അലന്‍വോക്കര്‍ പരിപാടിയിലെ മൊബൈല്‍ മോഷണക്കേസില്‍ ഡല്‍ഹി ഗ്യാങ്ങിനെ പൊലീസ് പിടികൂടിയത് അതിസാഹസികമായി. മുംബൈ സിറ്റി പൊലീസ് ഉദ്യോഗസ്ഥരും പരിശോധനയില്‍ കേരള പൊലീസിനെ സഹായിക്കാനായി എത്തിയിരുന്നു. പ്രതികളിലൊരാളായ ശ്യാം ബരന്‍വാളിന്റെ താനെയിലെ വീട്ടിലാണ് വീട്ടില്‍ നിന്നാണ് മറ്റൊരു പ്രതിയായ സണ്ണി ഭോല യാദവിനെ പൊലീസ് പിടികൂടിയത്.
Read Also: ഐഐടിയിലെ വിദ്യാര്‍ത്ഥികളുടെ നൃത്തത്തില്‍ അശ്ലീലതയോ: സമൂഹമാധ്യമങ്ങളില്‍ ചൂടുപിടിച്ച ചര്‍ച്ച
പരിശോധനയ്ക്കായി പൊലീസ് സംഘമെത്തിയെങ്കിലും വാതില്‍ തുറക്കാന്‍ ശ്യാം ബരന്‍വാള്‍ തയ്യാറായിരുന്നില്ല. തുടര്‍ന്ന് വാതില്‍ ചവിട്ടിപ്പൊളിച്ചാണ് ഉദ്യോഗസ്ഥര്‍ അകത്ത് കടന്നത്. ഉള്ളില്‍ ഇയാളും അമ്മയും മാത്രമാണ് ഉണ്ടായിരുന്നത്. മറ്റാരും വീട്ടില്‍ ഇല്ല എന്നാണ് ശ്യാം ഉദ്യോഗസ്ഥരോട് പറഞ്ഞത്. തുടര്‍ന്നാണ് മോഷ്ടിച്ചെടുത്ത ഫോണുകള്‍ കണ്ടെത്തുന്നതിനായി പൊലീസ് വീട് മുഴുവന്‍ തിരച്ചില്‍ നടത്തുകയായിരുന്നു.
ശ്യാമിന്റെ വീടിനുള്ളിലെ കിടപ്പുമുറിയില്‍ കട്ടിലിന് അടിയില്‍ പ്രത്യേകമായി തയ്യാറാക്കിയ ഇടത്ത് ഒളിച്ചിരിക്കുന്ന നിലയിലാണ് സണ്ണി ഭോലയെ കണ്ടെത്തിയത്. ഇവിടെ ഒളിച്ച ശേഷം കട്ടിലിന് മുകളിലായി കിടക്ക ഇട്ടിരിക്കുകയായിരുന്നു. മൊബൈല്‍ കണ്ടെത്താന്‍ വേണ്ടി കിടക്ക മാറ്റി നടത്തിയ തിരച്ചിലിലാണ് സണ്ണിയെ പിടികൂടുന്നത്. ഇയാളെ കണ്ടെത്താന്‍ വൈകിയിരുന്നുവെങ്കില്‍ ജീവന്‍ പോലും അപകടത്തിലാകുമായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
മോഷ്ടിച്ച ഫോണുകള്‍ അപ്പോള്‍ തന്നൈ അഴിച്ചെടുത്ത് അതിന്റെ പാര്‍ട്സുകള്‍ വില്‍പ്പന നടത്തുന്നതാണ് പ്രതികളുടെ രീതി. ഐഎംഇഐ നമ്പര്‍ വഴി ഫോണ്‍ കണ്ടെത്തുന്നത് ഒഴിവാക്കാന്‍ വേണ്ടിയാണ് ഈ രീതി പിന്തുടര്‍ന്നിരുന്നത്. മോഷ്ടിച്ച ഫോണുകള്‍ ചാന്ദ്നി ചൗക്കിലെ ചോര്‍ ബസാറിലെ വ്യാപാരികള്‍ക്കാണ് വിറ്റിരുന്നത്. കൊച്ചിയില്‍ നടത്തിയ മോഷണത്തിന് ശേഷം പൂനെയില്‍ നടന്ന അലന്‍വോക്കര്‍ ഷോയിലും ഇവര്‍ മോഷണം നടത്തിയതിന്റെ തെളിവുകള്‍ അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്.
അതേസമയം അലന്‍വോക്കര്‍ കൊച്ചിയിലെത്തിയ അതേ വിമാനത്തില്‍ തന്നെയാണ് മോഷണസംഘവും കൊച്ചിയില്‍ എത്തിയതെന്ന് പൊലീസ് പറയുന്നു. പ്രതികളില്‍ നിന്ന് കണ്ടെടുത്ത മൊബൈലുകള്‍ വിമാനത്താവളത്തില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. അലന്‍വോക്കറുടെ ദൃശ്യങ്ങള്‍ ഇതില്‍ നിന്നും ലഭിച്ചിട്ടുണ്ട്. പ്രതികള്‍ താമസിച്ച പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്ന് ഉള്‍പ്പെടെയുള്ള ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. സണ്ണി ഭോലയ്ക്കും, ശ്യാമിനും പുറമെ ഡല്‍ഹി സ്വദേശികളായ വാസിം അഹമ്മദ്, അതിഖുര്‍ റഹ്മാന്‍ എന്നിവരും പൊലീസ് കസ്റ്റഡിയിലുണ്ട്.
Post Your Comments