KeralaLatest NewsNews

അലന്‍ വാക്കറുടെ പരിപാടിക്കിടെ അടിച്ച് മാറ്റിയ ഫോണുകള്‍ ഡല്‍ഹിയിലെ ചോര്‍ ബസാറില്‍

കൊച്ചി: അലന്‍ വാക്കറുടെ പരിപാടിക്കിടെ വന്‍ ആസൂത്രണത്തോടെ അടിച്ച് മാറ്റിയ ലക്ഷങ്ങള്‍ വില വരുന്ന ഫോണുകള്‍ എത്തിയത് ദില്ലിയിലെ ചോര്‍ ബസാറില്‍. നഷ്ടമായ മൂന്ന് ഐ ഫോണുകളില്‍ നിന്ന് ലഭ്യമായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്. ഫോണുകള്‍ വില്‍ക്കാനുള്ള മോഷണ സംഘത്തിന്റെ ശ്രമത്തിടയിലാണ് ഫോണില്‍ നിന്നുള്ള വിവരം പൊലീസിന് ലഭിച്ചത്. വലിയ രീതിയിലുള്ള മോഷണത്തിന് പിന്നില്‍ ഡല്‍ഹിയിലെ സംഘം ആണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. അന്വേഷണസംഘം ഉടന്‍ ഡല്‍ഹിയിലെത്തുമെന്നാണ് വിവരം.

Read Also: 2016- 17 കാലത്ത് ഉപയോഗിച്ചിരുന്ന ക്യാമറ, ഐ പാഡ്, ഫോണ്‍ എന്നിവ കൈവശമില്ലെന്ന് സിദ്ദിഖ്

ഒന്നരലക്ഷത്തോളം വിലമതിക്കുന്ന 34 ഫോണുകള്‍ ആണ് അലന്‍ വാക്കറുടെ സംഗീത നിശയ്ക്കിടെ ഉത്തരേന്ത്യന്‍ സംഘം മോഷ്ടിച്ച് മുങ്ങിയത്. പതിനായിരത്തോളം പേര്‍ പങ്കെടുത്ത മെഗാ ഡിജെ ഷോ, സ്റ്റേജില്‍ അലന്‍ വാക്കര്‍ സംഗീതത്തിന്റെ ലഹരി പടര്‍ത്തുമ്പോഴാണ് സംഗീതാസ്വാദകര്‍ക്കിടയില്‍ സിനിമാ സ്‌റ്റൈലിലുള്ള വന്‍ കവര്‍ച്ച നടന്നത്. കാണികള്‍ക്കിടയിലേക്ക് കൃത്യമായ ആസൂത്രണത്തോടെ എത്തിയ കവര്‍ച്ച സംഘം നുഴഞ്ഞുകയറി. ചടുല താളത്തിനൊത്ത് നൃത്തം ചവിട്ടുന്നവരുടെ ശ്രദ്ധ തെറ്റുന്നത് നോക്കിനിന്ന് മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ചുവെന്നാണ് പൊലീസ് വിശദമാക്കുന്നത്. മുന്‍നിരയില്‍ 6000 രൂപയുടെ വിഐപി ടിക്കറ്റെടുത്ത് സംഗീതമാസ്വദിച്ചവരുടെ കൂട്ടത്തില്‍ നിന്നാണ് മൊബൈല്‍ ഫോണുകള്‍ എല്ലാം മോഷണം പോയത്.

അതില്‍ 60,000 രൂപയില്‍ കുറഞ്ഞ ഫോണുകള്‍ ഒന്നുമില്ല, ഒന്നരക്ഷംവരെയാണ് മോഷണം പോയ ചില മൊബൈല്‍ ഫോണുകളുടെ വില. ഫോണ്‍ നഷ്ടമായവര്‍ പൊലീസിനെ സമീപിച്ചതോടെയാണ് ഉത്തരേന്ത്യന്‍ കവര്‍ച്ച സംഘത്തിലേക്ക് സംശയം നീളുന്നത്. പലരുടെയും ഫോണുകള്‍ സംസ്ഥാനം വിട്ടതായി ഫോണില്‍ നിന്ന് ലഭ്യമാകുന്ന ട്രാക്കിംഗ് അടക്കമുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വ്യക്തമായിരുന്നു. സംഗീതപരിപാടി നടക്കുന്നിടത്തെ ഇരുണ്ട വെളിച്ചവും ഡ്രോണ്‍ ഷോയും ഒക്കെയാണ് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് തുമ്പും തെളിവും കണ്ടെത്തുന്നതിന് പൊലീസിന് വെല്ലുവിളിയാവുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button