KeralaLatest NewsNews

കൊച്ചിയിലെ അലന്‍ വാക്കര്‍ ഷോയ്ക്കിടെ ലക്ഷങ്ങള്‍ വില വരുന്ന ഫോണുകള്‍ വര്‍ന്ന കേസില്‍ മുഖ്യപ്രതി പ്രമോദാണെന്ന് പൊലീസ്

കൊച്ചി: കൊച്ചിയിലെ അലന്‍ വാക്കര്‍ ഡിജെ ഷോയ്ക്കിടെ നടന്ന മൊബൈല്‍ മോഷണത്തിലെ മുഖ്യപ്രതി പ്രമോദ് യാദവ് എന്ന് പൊലീസ്. കേസില്‍ പിടിയിലാകാനുള്ള രണ്ട് പേര്‍ മുംബൈയിലും രണ്ട് പേര്‍ ഉത്തര്‍പ്രദേശിലും ഒളിവില്‍ കഴിയുകയാണ്. മൊബൈല്‍ മോഷണം ആസൂത്രണം ചെയ്തത് പ്രമോദ് യാദവാണ്. മോഷ്ടിക്കുന്ന മൊബൈല്‍ ഫോണുകള്‍ വില്‍പ്പന നടത്തുന്നതും ഇയാള്‍ തന്നെ. പ്രമോദ് യാദവ് ഇപ്പോള്‍ യുപിയിലാണ് ഉള്ളതെന്നും പ്രത്യേക അന്വേഷണസംഘം വീണ്ടും ഇവിടെ പരിശോധന നടത്തുമെന്നും പൊലീസ് അറിയിച്ചു.

Read Also: ഒന്നിനുപുറകെ ഒന്നായി പാമ്പ് കടിച്ചത് അഞ്ചുപേരെ, അമ്മയും മക്കളും മരിച്ചു

ഫോണ്‍ മോഷ്ടിച്ച സംഭവത്തില്‍ മുംബൈ തസ്‌കര സംഘത്തെ പൂട്ടാനുള്ള തീരുമാനത്തിലാണ് കൊച്ചി പൊലീസ്. വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങള്‍ കണ്ടെടുത്തു. ഫോണുകള്‍ ട്രേയില്‍ വെക്കുന്നത് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. പിടിച്ചെടുത്ത ഫോണുകള്‍ വിശദപരിശോധനക്ക് അയക്കുമെന്ന് പൊലീസ് അറിയിച്ചു. കണ്ടെടുത്ത 4 ഫോണുകളില്‍ ഒരെണ്ണം ഐഫോണാണ്.

പതിനായിരത്തോളം പേര്‍ പങ്കെടുത്ത മെഗാ ഡിജെ ഷോയില്‍ സ്റ്റേജില്‍ അലന്‍വാക്കര്‍ സംഗീതത്തിന്റെ ലഹരിപടര്‍ത്തുമ്പോള്‍ സംഗീതാസ്വാദകര്‍ക്കിടയില്‍ നടന്നത് സിനിമാ സ്‌റ്റൈലിലുള്ള വന്‍ കവര്‍ച്ചയാണ്. കൃത്യമായ ആസൂത്രണത്തോടെ എത്തിയ കവര്‍ച്ച സംഘം കാണികള്‍ക്കിടയിലേക്ക് നുഴഞ്ഞുകയറി. ചടുലതാളത്തിനൊത്ത് നൃത്തം ചവിട്ടുന്നവരുടെ ശ്രദ്ധ തെറ്റുന്നത് നോക്കിനിന്ന് മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ചു.

മുന്‍നിരയില്‍ 6000 രൂപയുടെ വിഐപി ടിക്കറ്റെടുത്ത് സംഗീതമാസ്വദിച്ചവരുടെ കൂട്ടത്തില്‍ നിന്നാണ് മൊബൈല്‍ ഫോണുകള്‍ എല്ലാം മോഷണം പോയത്. അതില്‍ അറുപതിനായിരം രൂപയില്‍ കുറഞ്ഞ ഫോണുകള്‍ ഒന്നുമില്ല, ഒന്നരക്ഷം വരെയാണ് ചിലതിന്റെ വില. ഫോണ്‍ നഷ്ടമായവര്‍ പൊലീസിനെ സമീപിച്ചതോടെയാണ് ഉത്തരേന്ത്യന്‍ കവര്‍ച്ച സംഘത്തിലേക്ക് സംശയം നീളുന്നത്. അപ്പോഴേയ്ക്കും പലരുടെയും ഫോണുകള്‍ സംസ്ഥാനം വിട്ടിരുന്നു. ചെന്നൈയിലും, ഗോവയിലും നടന്ന അലന്‍ വാക്കര്‍ ഷോയ്ക്കിടെയും സമാനമായ കുറ്റകൃത്യം നടന്നിരുന്നു. അന്നും വിഐപി ടിക്കറ്റെടുത്തവര്‍ക്കിടയില്‍ നിന്നായിരുന്നു കവര്‍ച്ച.

shortlink

Related Articles

Post Your Comments

Related Articles


Back to top button