ഹൈദരാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗിലെ സണ്‍ റൈസേഴ്സ് ഹൈദരാബാദ് – ഗുജറാത്ത് ടൈറ്റൻസ് മത്സരം മഴ കാരണം ഉപേക്ഷിച്ചു. ഇരു ടീമുകളും ഓരോ പോയിന്റ് വീതം നേടി. ഇതോടെ ഒരു കളി ബാക്കിയിരിക്കേ 15 പോയിന്റുമായി സണ്‍ റൈസേഴ്സ് ഹൈദരാബാദ് പ്ലേ ഓഫ് ഉറപ്പിച്ചു. ഗുജറാത്ത് നേരത്തേതന്നെ പ്ലേഓഫ് കടക്കാതെ പുറത്തായതാണ്.
ഹൈദരാബാദിലെ രാജീവ് ഗാന്ധി രാജ്യാന്തര സ്റ്റേഡിയത്തിലായിരുന്നു കളി. മഴ തുടർന്നതോടെ അമ്പയർ ഇരു ടീമിന്റെയും ക്യാപ്റ്റൻമാരെ വിളിച്ച് കളി ഉപേക്ഷിക്കാൻ തീരുമാനിച്ചു. ഇതോടെ ഒരു പന്ത് പോലും എറിയാനാവാതെ മത്സരം ഉപേക്ഷിച്ചു. മത്സരം ഡല്‍ഹി ക്യാപിറ്റല്‍സിന്റെ പ്ലേഓഫ് സാധ്യതകളെയും ഇല്ലാതാക്കി.
Post Your Comments