അബുദാബി : ഐപിഎൽ സീസണിലെ 32ആം മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസും, കൊൽക്കത്ത നൈറ്റ് റൈഡേഴ്സും ഇന്നിറങ്ങുന്നു. വൈകിട്ട് 07:30തിന് അബുദാബി ഷെയ്ഖ് സായിദ് ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ഇരു ടീമുകളും ഏറ്റുമുട്ടുക.
എട്ടാം മത്സരത്തിന് ഇറങ്ങുന്ന മുംബൈയ്ക്ക് ഒന്നാം സ്ഥാനം തിരിച്ചുപിടിക്കുകയാണ് ലക്ഷ്യം. അഞ്ചു ജയവും, രണ്ടു തോൽവിയുമായി രണ്ടാം സ്ഥാനത്താണ് ഇപ്പോൾ മുംബൈ. കൊൽക്കത്തക്കെതിരെ തീ പാറും പോരാട്ടം തന്നെ ഇന്ന് പ്രതീക്ഷിക്കാം. ഏഴാം പോരിനിറങുന്ന കൊൽക്കത്ത നാല് ജയവും, മൂന്ന് പോയിന്റുമായി നാലാം സ്ഥാനത്ത് തുടരുന്നു. മുംബൈ ഇന്ത്യൻസിന് 58ശതമാനവും, കൊൽക്കത്തയ്ക്ക് 42ശതമാനവും വിജയ സാധ്യത പ്രവചിക്കുന്നു.
ഇന്നലെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ കിങ്‌സ് ഇലവന്‍ പഞ്ചാബിന് എട്ട് വിക്കറ്റ് ജയം. കെ എൽ രാഹുൽ 49 പന്തിൽ 61 നോട്ടൗട്ട് ,ഗെയ്ൽ 45 പന്തിൽ 53 എന്നിവരാണ് പഞ്ചാബിന് വിജയം സമ്മാനിച്ചത് .ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സാണ് നേടിയത്. 39 പന്തില്‍ 3 ബൗണ്ടറിയുമായി 48 റണ്‍സുമായി പുറത്തായ ക്യാപ്റ്റന്‍ വിരാട് കോലിയുടെ ഒറ്റയാള്‍ പോരാട്ടമാണ് ബാംഗ്ലൂരിന് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്. ആരോണ്‍ ഫിഞ്ചും ദേവ്ദത്ത് പടിക്കലും ചേര്‍ന്ന് മികച്ച തുടക്കം നല്‍കിയെങ്കിലും അത് മുതലെടുക്കാന്‍ ബാഗ്ളൂരിന് സാധിച്ചില്ല.
Post Your Comments