കൊച്ചി : സന്ദേശ് ജിങ്കാൻ കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ജിങ്കാനുമായുള്ള കരാര്‍ അവസാനിപ്പിച്ചു. പരസ്പരധാരണ പ്രകാരമാണ് വേര്‍പിരിയൽ സന്ദേശ് ഞങ്ങളുടെ കുടുംബം വിടുന്നു, പുതിയ വെല്ലുവിളികള്‍ തേടി. കഴിഞ്ഞ ആറുവര്‍ഷവും ഞങ്ങള്‍ ഒരുമിച്ചാണ് വളർന്നതെന്നു വാര്‍ത്തക്കുറിപ്പില്‍ പറയുന്നു.
Kerala Blasters and Sandesh Jhingan part ways on mutual consent.
Sandesh leaves our family, to pursue fresh challenges with nothing but love and respect from the entire KBFC community.
(1/3)#YennumBlaster #YennumYellow #ThankyouSandesh pic.twitter.com/vADmIVfahK
— Kerala Blasters FC (@KeralaBlasters) May 21, 2020
ഇക്കാലത്തിനിടെ ജിങ്കാന്‍ രാജ്യത്തിലെ തന്നെ മികച്ച സെന്റര്‍ ബാക്കുകളില്‍ ഒരാളായതിലും, അദ്ദേഹത്തിന്റെ യാത്രയില്‍ കൂടെചേരാനും പിന്തുണക്കാനും കഴിഞ്ഞതിലും ക്ലബ്ബിന് അഭിമാനമുണ്ട്. ഞങ്ങളുടെ വന്‍മതിലിന് ഇനിയുള്ള വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ എല്ലാവിധ ആശംസകളും നേരുന്നു. ഒരിക്കല്‍ ബ്ലാസ്റ്റര്‍ ആയാല്‍ എല്ലാക്കാലത്തും ബ്ലാസ്റ്റര്‍ ആയിരിക്കും. ജിങ്കാന്റെ ജേഴ്സി നമ്പറായ 21 അദ്ദേഹത്തോടുള്ള ആദരസൂചകമായി ഇനി മറ്റൊരു താരത്തിനും നല്‍കില്ലെന്നും കേരള ബ്ലാസ്റ്റേഴ്‌സ് വ്യക്തമാക്കി. അതേസമയം പുതിയ ക്ലബ്ബിലേക്ക് പോകുന്ന ജിങ്കാന് ആശംസകള്‍ നേര്‍ന്ന് ബ്ലാസ്റ്റേഴ്സ് എഫ് സി ഉടമ നിഖില്‍ ഭരദ്വാജും രംഗത്തെത്തി.
Also read : ലോകത്തിലെ ഏറ്റവും ഉയർന്ന 5ജി വേഗത കൈവരിച്ചുവെന്ന് അവകാശപ്പെട്ട് നോക്കിയ
ഐഎസ്എൽ ഒന്നാം സീസൺ മുതൽ കേരള ബ്ലാസ്റ്റേഴ്‌സ് താരമായിരുന്ന ജിങ്കാൻ ആറ് വർഷത്തിന് ശേഷമാണ് ക്ലബ് വിടുന്നത്. ആദ്യ സീസണിൽ എമേർജിംഗ് പ്ലെയറായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. അഞ്ചാം സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ നായകനുമായിരുന്നു. കാൽമുട്ടിന് ഏറ്റ പരുക്കിനെ തുടർന്ന് കഴിഞ്ഞ സീസൺ ജിങ്കാൻ കളിച്ചിരുന്നില്ല. ബ്ലാസ്റ്റേഴ്‌സിനായി 76 മത്സരങ്ങളില്‍ കളിച്ചിട്ടുള്ളതിനാൽ . ക്ലബിനായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരം കൂടിയാണ് ജിങ്കാന്. സിക്കിം യുണൈറ്റഡിലൂടെ ഇന്ത്യൻ ഫുട്ബോൾ ലോകത്തേക്ക് എത്തിയ ജിങ്കൻ ഇന്ത്യൻ ടീമിന്റെ മികച്ച പ്രതിരോധതാരമാണ്. ഈവര്‍ഷത്തെ അര്‍ജുന അവാര്‍ഡിന് ആള്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ താരത്തെ ശുപാര്‍ശ ചെയ്തിരുന്നു.
Post Your Comments