Latest NewsCricketNewsIndiaSports

വിവാദമായ സോഫ്റ്റ് സിഗ്നല്‍ നിയമം അടക്കം ‘ ഐപിഎലില്‍ നിന്നും നീക്കം ചെയ്തു.

വിവാദങ്ങള്‍ക്ക് വഴിതെളിച്ച ‘സോഫ്റ്റ് സിഗ്നല്‍ നിയമം ‘ ഐപിഎലില്‍ നിന്നും നീക്കിയെന്ന് റിപോര്‍ട്ടുകള്‍. ഇന്ത്യ-ഇംഗ്ലണ്ട് ടി-20 പരമ്ബരയ്ക്കിടെ വ്യാപകമായ വിമര്‍ശനമാണ് സോഫ്റ്റ് സിഗ്നല്‍ നിയമത്തിനെതിരെ ഉയര്‍ന്നത്. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. തേര്‍ഡ് അമ്ബയറുടെ തീരുമാനത്തിന് വിടുമ്ബോള്‍ തേര്‍ഡ് അമ്ബയറെ സഹായിക്കാനായി ഫീല്‍ഡ് അമ്ബയര്‍മാര്‍ കാണിക്കുന്ന സിഗ്നലാണ് ‘സോഫ്റ്റ് സിഗ്നല്‍’. സോഫ്റ്റ് സിഗ്നലായി കാണിച്ച തീരുമാനം മറികടക്കാന്‍ വ്യക്തമായ തെളിവുകള്‍ ലഭിച്ചാല്‍ മാത്രമാണ് തേര്‍ഡ് അമ്ബയര്‍ക്ക് തീരുമാനം പുനഃപരിശോധിക്കാന്‍ സാധിക്കൂ.

Also Read:‘ഇടതുപക്ഷം എന്താണെന്ന് നിങ്ങൾക്കറിയില്ല’; കമൽ ഹാസൻ്റെ ‘25 കോടി’ ആരോപണത്തിന് മറുപടിയുമായി സി പി ഐ എം

ഉദാഹരണമായി ഒരു ബാറ്സ്മാന്‍ ഔട്ടായ ക്യാച്ചില്‍ ഫീല്‍ഡ് അമ്ബയര്‍ക്ക് സംശയം തോന്നിയാല്‍ തീരുമാനം തേര്‍ഡ് അമ്ബയര്‍ക്ക് വിടാനാവും. എന്നാല്‍ സോഫ്റ്റ് സിഗ്നല്‍ ഔട്ട് എന്നാണെങ്കില്‍ ക്യാച്ച്‌ നിയമപരമല്ല എന്ന് സംശയഭേദമന്യേ തെളിയിച്ചാല്‍ മാത്രമേ തേര്‍ഡ് അമ്ബയര്‍ക്ക് തീരുമാനം തിരുത്താനാവൂ. എന്നാല്‍ വരുന്ന ഐപിഎല്‍ മുതല്‍ ഈ സമ്ബ്രദായത്തില്‍ മാറ്റം വരുത്തുമെന്നാണ് ഐസിസിയെ ഉദ്ധരിച്ചു റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. ഇതോടെ തേര്‍ഡ് അമ്ബയര്‍ക്ക് കൂടുതല്‍ സ്വതന്ത്രമായി മത്സരത്തില്‍ ഇടപെടാനാവും.

സോഫ്റ്റ് സിഗ്നലിന് പുറമെ ഷോര്‍ട്ട് റണ്‍ നിയമത്തിലും ഐപിഎലില്‍ മാറ്റമുണ്ടാവും. ഓണ്‍ഫീല്‍ഡ് അമ്ബയറുടെ ഷോര്‍ട്ട് റണ്‍ തീരുമാനത്തെ തേര്‍ഡ് അമ്ബയര്‍ക്ക് പുനഃപരിശോധിക്കാനാവുന്ന വിധമാണ് പുതിയ പരിഷ്കരണം. കഴിഞ്ഞ ഐപിഎലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ അമ്ബയറുടെ തെറ്റായ ഷോര്‍ട്ട് റണ്‍ തീരുമാനം മൂലം കിംഗ്സ് ഇലവന്‍ പഞ്ചാബ് പരാജയപ്പെട്ടത് വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button