CricketLatest NewsNewsSports

പെ​രു​മാ​റ്റ​ച​ട്ടം ലം​ഘനം : ക്രി​സ് ഗെ​യ്‌ലിന് പി​ഴ​ ചുമത്തി

ദുബായ് : കിം​ഗ്സ് ഇ​ല​വ​ൻ പ​ഞ്ചാ​ബ് താ​രം ക്രി​സ് ഗെ​യ്‌ലിന് പി​ഴ​ശി​ക്ഷ. മോ​ശം പെ​രു​മാ​റ്റ​ത്തി​ന്‍റെ പേ​രി​ൽ, ഐ​പി​എ​ൽ പെ​രു​മാ​റ്റ​ച​ട്ടം ലം​ഘിച്ചെന്നു ചൂണ്ടിക്കാട്ടി മാ​ച്ച് ഫീ​സി​ന്‍റെ 10 ശ​ത​മാ​ന​മാ​ണ് താ​ര​ത്തി​ന് പു​ഴ ചു​മ​ത്തി​യ​ത്. രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ 99 റ​ണ്‍​സി​ന് പു​റ​ത്താ​യ​തി​ന് പി​ന്നാ​ലെ ഗെ​യ്ൽ ബാ​റ്റു നി​ല​ത്ത​ടി​ക്കു​ന്ന​തി​നി​ടെ കൈ​യി​ൽ നി​ന്നും വ​ഴു​തി പോ​വു​ക​യാ​യി​രു​ന്നു. തെ​റ്റ് സ​മ്മ​തി​ച്ച ഗെ​യ്ൽ ശി​ക്ഷ സ്വീ​ക​രി​ക്കാ​ൻ ത​യാ​റാ​ണെ​ന്ന് അ​റി​യി​ച്ചു.

Also read : കേരളത്തിലെ ആദ്യ ഐഫോണ്‍ 12 പ്രോ മാക്സ് സ്വന്തമാക്കി മമ്മൂട്ടി

കിം​ഗ്സ് ഇ​ല​വ​ന്‍റെ ബാ​റ്റിം​ഗി​നി​ടെ അ​വ​സാ​ന ഓ​വ​റി​ലാ​ണ് സം​ഭ​വം. 99 റ​ണ്‍​സി​ൽ നി​ൽ​ക്കേ രാ​ജ​സ്ഥാ​ൻ താ​രം ജോ​ഫ്ര ആ​ർ​ച്ച​റു​ടെ പ​ന്തി​ൽ ഗെ​യ്ൽ ബൗ​ൾ​ഡാ​യി. പി​ന്നാ​ലെ​യാ​ണ് ഗെ​യ്‌ൽ നിയന്ത്രണം വിട്ടു പെരുമാറിയത്. ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ൽ 1,000 സി​ക്സ​ർ നേ​ടു​ന്ന ആ​ദ്യ ബാ​റ്റ്സ്മാ​ൻ എ​ന്ന റി​ക്കാ​ർ​ഡ് സ്വ​ന്ത​മാ​ക്കി​യ മ​ത്സ​ര​ത്തി​ലാ​ണ് താ​ര​ത്തി​ന് പി​ഴ ശിക്ഷ ലഭിച്ചത്. എ​ട്ട് സി​ക്സ​റു​ക​ളും ആ​റ് ഫോ​റു​ക​ളും അ​ട​ങ്ങി​യ​താ​യി​രു​ന്നു ഗെ​യ്‌ലി​ന്‍റെ ഇ​ന്നിം​ഗ്സ്. ഗെ​യ്ൽ മികച്ച പ്രകടനം കാഴ്ച വെച്ചെങ്കിലും മ​ത്സ​രം രാ​ജ​സ്ഥാ​ൻ ഏ​ഴ് വി​ക്ക​റ്റി​ന് ജ​യി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button