ഇസ്ലാമാബാദ്: തെക്കുപടിഞ്ഞാറന്‍ പാകിസ്ഥാനിലെ ഒരു പോളിംഗ് സ്റ്റേഷന് പുറത്ത് ബോംബ് സ്‌ഫോടനം. ആക്രമണത്തില്‍ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. 8 പേര്‍ക്ക് പരിക്കേറ്റു. അതേസമയം, പാകിസ്ഥാന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി കര്‍ശന സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരുന്നത്. രാജ്യത്ത് മൊബൈല്‍ ഫോണ്‍ സേവനങ്ങള്‍ നിര്‍ത്തിവച്ചു. ക്രമസമാധാനം പരിപാലിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.
രാജ്യത്തുടനീളമുള്ള മൊബൈല്‍ സേവനം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചതായി മന്ത്രാലയ വക്താവ് പ്രസ്താവനയില്‍ പറഞ്ഞു. പാകിസ്ഥാനിലെ സമീപകാല ആക്രമണങ്ങളില്‍ വിലപ്പെട്ട ജീവനുകള്‍ നഷ്ടപ്പെട്ടു, ക്രമസമാധാന നില നിലനിര്‍ത്തുന്നതിനും ഭീഷണികളെ നേരിടുന്നതിനും സുരക്ഷാ നടപടികള്‍ അനിവാര്യമാണെന്നും വക്താവ് വ്യക്തമാക്കി.
Post Your Comments