
ജമ്മു: ജമ്മു മേഖലയിലെ കത്വ ജില്ലയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരര്‍ക്കെതിരായ തിരച്ചില്‍ ഇന്നും തുടരുന്നു. ഭീകരര്‍ ഉണ്ടെന്ന് കരുതപ്പെടുന്ന പ്രദേശത്ത് സുരക്ഷാ സേന തിരച്ചില്‍ നടത്തിയതിനാല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ് നളിന്‍ പ്രഭാതിന്റെ നേതൃത്വത്തില്‍ കമാന്‍ഡോകള്‍, ഡ്രോണുകള്‍, സ്‌നിഫര്‍ ഡോഗുകള്‍ എന്നിവയെ കൂടുതല്‍ വിന്യസിച്ചുകൊണ്ട് ഓപ്പറേഷന്‍ കഴിഞ്ഞ ദിവസം ശക്തമാക്കിയിരുന്നു.
പാകിസ്ഥാനുമായുള്ള അന്താരാഷ്ട്ര അതിര്‍ത്തിയില്‍ നിന്ന് ഏകദേശം അഞ്ച് കിലോമീറ്റര്‍ അകലെയുള്ള സന്യാല്‍ ഗ്രാമത്തിനുള്ളില്‍ തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന ഇന്റലിജന്‍സ് വിവരത്തെ തുടര്‍ന്നാണ് ഓപ്പറേഷന്‍ ആരംഭിച്ചത്. വിവരം ലഭിച്ചതിനെത്തുടര്‍ന്ന് സ്പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പിലെ ഒരു പൊലീസ് സംഘം തിരച്ചില്‍ ആരംഭിച്ചു.
വനമേഖലയിലേക്ക് കടന്ന ഭീകരരെ സേന പിന്തുടരുകയാണ്. ഏറ്റുമുട്ടല്‍ തുടര്‍ന്നതിനിടെ കൂടൂതല്‍ സൈനികരെ മേഖലയിലേക്ക് വിന്യസിച്ചു.ഏറ്റുമുട്ടലിനിടെ ഏഴ് വയസുളള കുട്ടിക്ക് പരിക്കേറ്റു. കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയുടെ ആരോഗ്യസ്ഥിതി തൃപ്തികരം എന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രദേശത്ത് ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണ്
Post Your Comments