Latest NewsNewsIndia

മോദി സർക്കാരിന്റെ നേട്ടങ്ങളും യു.പി.എ സർക്കാരിന്റെ അഴിമതിയും എണ്ണിപ്പറഞ്ഞ് നിർമല സീതാരാമൻ: ധവളപത്രം പാർലമെന്റിൽ

ന്യൂഡൽഹി: മോദി സർക്കാരിന്റെ ഭരണനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് ധവളപത്രം പുറത്തിറക്കി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ‘ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെക്കുറിച്ചുള്ള ധവളപത്രത്തിൻ്റെ’ പകർപ്പ് ധനമന്ത്രി ലോക്‌സഭയിൽ അവതരിപ്പിച്ചു. ധവളപത്രത്തിൻ്റെ പകർപ്പ് നൽകുമെന്ന് വ്യാഴാഴ്ച സഭയുടെ അനുബന്ധ പട്ടികയിൽ നേരത്തെ സൂചിപ്പിച്ചിരുന്നു. യു.പി.എ സർക്കാരിന്റെ കാലത്തെ അഴിമതികളെ കുറിച്ചും ധവളപത്രത്തിൽ അക്കമിട്ട് സൂചിപ്പിക്കുന്നുണ്ട്. 59 പേജുള്ള ധവളപത്രമാണ് ധനമന്ത്രി നിർമല സീതാരാമൻ ലോക്സഭയിൽ അവതരിപ്പിച്ചത്.

2014നു മുമ്പുള്ള രാജ്യത്തിന്റെ ദയനീയമായ സാമ്പത്തിക ചിത്രം വെളി​പ്പെടുത്തുന്നതാകും ധവളപത്രമെന്ന് ബി.ജെ.പി നേതാവും പാർലമെന്ററി ധനകാര്യ കമ്മിറ്റി ചെയർമാനുമായ ജയന്ത് സിൻഹ വ്യക്തമാക്കിയിരുന്നു. യു.പി.എ സർക്കാർ 10 വർഷം കൊണ്ട് സമ്പദ്‍വ്യവസ്ഥയെ പ്രവർത്തനരഹിതമാക്കി എന്നാണ് ധവളപത്രം പറയുന്നത്. ധവളപത്രത്തിലെ ആദ്യത്തെ 25 പേജുകളും യു.പി.എ സർക്കാരിനെ കുറ്റം പറയുന്നതാണ്.

ജനുവരി 31 ന് രാഷ്ട്രപതി ദ്രൗപതി മുർമു രണ്ട് സഭകളുടെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് ബജറ്റ് സമ്മേളനം ആരംഭിച്ചത്. ഈ വർഷം ഏപ്രിൽ-മെയ് മാസങ്ങളിൽ നടക്കുമെന്ന് പ്രതീക്ഷിക്കുന്ന പൊതുതെരഞ്ഞെടുപ്പിന് മുമ്പുള്ള നിലവിലെ ലോക്‌സഭയുടെ അവസാന സമ്മേളനമാണിത്. ഫെബ്രുവരി ഒന്നിന് അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സർക്കാരിൻ്റെ 10 വർഷത്തെ സാമ്പത്തിക പ്രകടനവും ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരിൻ്റെ 10 വർഷത്തെ സാമ്പത്തിക പ്രകടനവും താരതമ്യം ചെയ്യാൻ ധവളപത്രം പുറത്തിറക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button