Latest NewsNewsInternational

പാകിസ്ഥാനിലെ സൈനിക താവളത്തിന് നേരെ വന്‍ ഭീകരാക്രമണം: മരണ സംഖ്യ ഉയരുന്നു

 

വടക്ക് പടിഞ്ഞാറന്‍ പാകിസ്ഥാനിലെ സൈനിക താവളത്തിന് നേരെ ഭീകരാക്രമണം. മരണം 30 കവിഞ്ഞതായാണ് റിപ്പോര്‍ട്ട്. 30ഓളം പേര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. സ്ഫോടക വസ്തുക്കള്‍ നിറച്ച രണ്ട് ട്രക്കുകള്‍ സൈനിക കേന്ദ്രത്തിലേക്ക് ഓടിച്ച് കയറ്റിയെന്നാണ് പുറത്തുവന്നിരിക്കുന്ന വിവരം. ഭീകരാക്രമണത്തിന് പിന്നില്‍ പാക് താലിബാനാണെന്ന് പാക് മന്ത്രാലയം വ്യക്തമാക്കി. ഭീകരവാദികള്‍ അഫ്ഗാന്‍ സ്വദേശികള്‍ ആണെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഖൈബര്‍ പഖ്തുന്‍ഖ്വയിലെ ബന്നു കന്റോണ്‍മെന്റിലേക്ക് സ്ഫോടകവസ്തുക്കള്‍ നിറച്ച രണ്ട് വാഹനങ്ങള്‍ ഇടിച്ച് കയറ്റുകയായിരുന്നു. പിന്നാലെ ഇരച്ചു കയറിയ ഭീകരര്‍ വെടിയുതിര്‍ത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button