Latest NewsIndiaNews

ആയുധങ്ങളുടെ രഹസ്യവിവരങ്ങള്‍ പാക് ഐഎസ്‌ഐക്ക് കൈമാറി : ഓർഡിനൻസ് ഫാക്ടറി ഉദ്യോഗസ്ഥൻ അറസ്റ്റിൽ

സോഷ്യല്‍ മീഡിയ വഴി വികാസ് , നേഹ ശര്‍മയെന്ന് പേരുള്ള യുവതിയുമായി പരിചയപ്പെടുകയായിരുന്നു

ന്യൂഡല്‍ഹി: കാണ്‍പൂരിലെ ഓര്‍ഡിനന്‍സ് ഫാക്ടറിയിലെ രഹസ്യവിവരങ്ങള്‍ ഐഎസ്‌ഐക്ക് ചോര്‍ത്തിയെന്ന് ആരോപിച്ച് ജീവനക്കാരനെ ഉത്തര്‍പ്രദേശ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്തു. വികാസ് കുമാര്‍ എന്നയാളെയാണ് അറസ്റ്റ് ചെയ്തത്.

പണത്തോടുള്ള അത്യാർത്തി മൂലം ഫാക്ടറിയിലെ യുദ്ധോപകരണങ്ങള്‍ നിര്‍മ്മിക്കുന്ന ആയുധങ്ങള്‍ സംബന്ധിച്ച വിവരം ഉദ്യോഗസ്ഥന്‍ ഐഎസ്‌ഐക്ക് കൈമാറിയെന്നാണ് ആരോപണം. സോഷ്യല്‍ മീഡിയ വഴി വികാസ് , നേഹ ശര്‍മയെന്ന് പേരുള്ള യുവതിയുമായി പരിചയപ്പെടുകയായിരുന്നു. ഇവര്‍ പാക്കിസ്ഥാന്‍ ഏജന്റ് ആണെന്നാണ് കരുതുന്നതെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നത്.

‘ലുഡോ ആപ്പ് വഴിയാണ് അയാള്‍ വിവരങ്ങള്‍ കൈമാറിയത്. പണത്തോടുള്ള അത്യാർത്തി മൂലം വിവരങ്ങള്‍ മോഷ്ടിച്ച് കൈമാറുകയായിരുന്നു എന്നാണ് ബന്ധപ്പെട്ടവർ നൽകുന്ന വിവരം. വെടിമരുന്നിന്റെ വിവരങ്ങള്‍ക്ക് പുറമെ ഫാക്ടറിയിലെ ജീവനക്കാരുടെ ഹാജര്‍ വിവരങ്ങളും വികാസ് കൈമാറിയെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button