Latest NewsKeralaNews

സമസ്ത പണ്ഡിതന്മാരെ വിമര്‍ശിക്കാന്‍ വരുന്നവരുടെ കൈവെട്ടുമെന്ന വിവാദ പരാമര്‍ശം: സത്താര്‍ പന്തല്ലൂരിനെതിരെ കേസ്

മലപ്പുറം: സമസ്ത പണ്ഡിതന്മാരെ വിമര്‍ശിക്കാന്‍ വരുന്നവരുടെ കൈവെട്ടുമെന്ന് ഭീഷണിപ്പെടുത്തിയ എസ്‌കെഎസ്എസ്എഫ് നേതാവ് സത്താര്‍ പന്തല്ലൂരിനെതിരെ കേസ്. ഐപിസി 153 വകുപ്പ് പ്രകാരം മലപ്പുറം പോലീസാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. അഷ്റഫ് കളത്തിങ്ങല്‍ എന്ന വ്യക്തിയുടെ പരാതിയിന്മേലാണ് സത്താറിനെതിരെ കേസെടുത്തിരിക്കുന്നത്. മലപ്പുറത്ത് നടന്ന മുഖസദസ് സന്ദേശയാത്രയുടെ സമാപന റാലിയിലാണ് സത്താര്‍ പ്രകോപനപരമായ പരാമര്‍ശം നടത്തിയത്.

Read Also: സംസ്ഥാനത്ത് ഇന്ന് സ്വർണവില നിശ്ചലം: ഇന്നത്തെ നിരക്കുകൾ അറിയാം

സമസ്ത മുശാവറ ഒരു തീരുമാനം എടുത്താല്‍ അത് അംഗീകരിക്കണം അല്ലാത്തവരെ സമസ്തയ്ക്കും ആവശ്യമില്ല. ഒരു സംഘടനയുടെയും വിരുദ്ധരല്ല ഞങ്ങളുടെ പ്രവര്‍ത്തകരെന്നും സത്താര്‍ പറഞ്ഞു. സമസ്തയിലെ നേതാക്കള്‍ ഉള്‍പ്പെടെ സത്താറിനെതിരെ രംഗത്തുവന്നിരുന്നു. സമൂഹമാദ്ധ്യമങ്ങളിലുള്‍പ്പെടെ ഇതിനെതിരെ രൂക്ഷവിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button