
തിരുവനന്തപുരം: കാര്യവട്ടം ഗവണ്‍മെന്റ് കോളജില്‍ റാഗിങ്. ബയോടെക്‌നോളജി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളായ ബിന്‍സ് ജോസും അഭിഷേകും പ്രിന്‍സിപ്പലിനും കഴക്കൂട്ടം പൊലീസിലും നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തില്‍ ആന്റി -റാഗിങ് കമ്മിറ്റിയാണ് റാഗിങ് നടന്നതായി സ്ഥിരീകരിച്ചത്. മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥികളായ ഏഴ് പേര്‍ക്കെതിരെയാണ് പരാതി.
സിസിടിവി ദൃശ്യങ്ങളും സാക്ഷിമൊഴികളും പരിശോധിച്ചാണ് റാഗിങ് നടന്നതായി കണ്ടെത്തിയത്. സീനിയര്‍ വിദ്യാര്‍ഥികളെ ബഹുമാനിച്ചില്ലെന്ന് ആരോപിച്ചായിരുന്നു ഒന്നാം വർഷ വിദ്യാർത്ഥികൾക്ക് മര്‍ദനം നേരിടേണ്ടി വന്നത്.
Post Your Comments