
മുംബൈ: ഹോളി പാർട്ടിയിൽ സഹതാരം തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നു ഹിന്ദി ടെലിവിഷന്‍ താരം. ഹിന്ദിയിലെ പ്രമുഖ വിനോദ ചാനലിലെ ഷോയില്‍ ജോലി ചെയ്യുന്ന 29 കാരിയായ നടിയാണ് ആരോപണവുമായി രംഗത്തെത്തിയത്. ഹോളിപാര്‍ട്ടിക്കിടെ സഹപ്രവർത്തകൻ മദ്യപിച്ചിച്ച് തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി മുംബൈ പൊലീസിന് നല്‍കിയ പരാതിയിൽ നടി പറയുന്നു.
തന്‍റെ കമ്പനി സംഘടിപ്പിച്ച റൂഫ്‌ടോപ്പ് പാർട്ടിയിലാണ് സംഭവം നടന്നതെന്നും രു സ്റ്റാളിനു പിന്നിൽ നില്‍ക്കുകയായിരുന്ന തന്നെ പ്രതി കടന്നു പിടിച്ചെന്നും നിരവധി ആളുകൾ പങ്കെടുത്ത പാർട്ടിയിലാണ് ഈ സംഭവമെന്നും അവർ പരാതിയില്‍ പറയുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Post Your Comments