കാസർഗോഡ്: കേരളത്തിലൂടെ സർവീസ് നടത്തുന്ന രണ്ടാമത്തെ വന്ദേ ഭാരത് എക്സ്പ്രസ് മംഗളൂരുവിലേക്ക് കൂടി നീട്ടുന്നു. കാസർഗോഡ്-തിരുവനന്തപുരം വന്ദേ ഭാരത് എക്സ്പ്രസാണ് മംഗളൂരു വരെ നീട്ടുക. മംഗളൂരുവിൽ നിന്നും സർവീസ് ആരംഭിച്ച് തിരുവനന്തപുരത്ത് എത്തിച്ചേരുന്ന തരത്തിലാണ് ക്രമീകരണം. ജനുവരി ആദ്യവാരം മുതലാണ് വന്ദേ ഭാരത് മംഗളൂരുവിൽ നിന്നും ഓടിത്തുടങ്ങുക. ഇതിന്റെ ഭാഗമായി ഉടൻ തന്നെ ട്രയൽ റൺ നടത്തുന്നതാണ്. 46 കിലോമീറ്ററാണ് ട്രയൽ റൺ നടത്തുക.
ട്രയൽ റൺ നടത്തുന്നതുമായി ബന്ധപ്പെട്ടുള്ള സമയക്രമം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. നിലവിൽ, രാവിലെ 7:00 മണിക്കാണ് വന്ദേ ഭാരത് എക്സ്പ്രസ് കാസർഗോഡ് നിന്നും പുറപ്പെടുന്നത്. മംഗളൂരുവിൽ നിന്ന് കാസർഗോഡ് വരെ എത്താൻ എടുക്കുന്ന സമയം 30 മിനിറ്റാണ്. മംഗളൂരു-തിരുവനന്തപുരം റൂട്ടിൽ സർവീസ് ആരംഭിക്കുന്നതോടെ 615 കിലോമീറ്റർ ദൂരമാണ് ട്രെയിൻ പിന്നിടുക. മംഗളൂരുവിൽ പിറ്റ്‌ലൈൻ സംവിധാനം സജ്ജമാക്കിയിട്ടുണ്ട്. അതേസമയം, മംഗളൂരു മുതൽ ഗോവ വരെ സർവീസ് നടത്തുന്ന മംഗളൂരു-ഗോവ വന്ദേ ഭാരത് എക്സ്പ്രസ് ഇന്ന് ഫ്ലാഗ് ഓഫ് ചെയ്തു. നാളെ മുതൽ റെഗുലർ സർവീസ് ഉണ്ടായിരിക്കുന്നതാണ്.
Also Read: ഹാഫിസ് സയീദിനെ വിട്ടുകിട്ടണം, പാകിസ്ഥാനോട് ആവശ്യം ഉന്നയിച്ച് ഇന്ത്യ
Post Your Comments