Latest NewsKeralaNews

തിരുവനന്തപുരം-കാസര്‍ഗോഡ് വന്ദേഭാരത് ട്രെയിനില്‍ യാത്രക്കാരന്‍ പുകവലിച്ചതിനെ തുടര്‍ന്ന് ട്രെയിന്‍ നിര്‍ത്തിയിട്ടു

യാത്രക്കാരന് ഭീമമായ പിഴ ചുമത്തുമെന്ന് റെയില്‍വേ

കൊച്ചി: തിരുവനന്തപുരം-കാസര്‍ഗോഡ് വന്ദേഭാരത് എക്സ്പ്രസ് ട്രെയിനില്‍ യാത്രക്കാരന്‍ പുകവലിച്ചതിനെ തുടര്‍ന്ന് ട്രെയിന്‍ നിര്‍ത്തിയിട്ടു. വന്ദേഭാരത് ട്രെയിനിലെ സി5 കോച്ചിലാണ് സ്മോക്ക് അലാറം മുഴങ്ങിയത്. കളമശേരിക്കും ആലുവയ്ക്കും ഇടയില്‍വെച്ചാണ് പുക കണ്ടത്.

Read Also: ഒരിക്കൽ കാൻസർ ബാധിച്ചവർക്ക് വീണ്ടും അതേ രോഗം വരുന്നത് തടയാനുള്ള മരുന്ന് വികസിപ്പിച്ച് ടാറ്റ ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകർ

രാവിലെ 9 മണിയോടെയായിരുന്നു പുക ഉയര്‍ന്നത്. തുടര്‍ന്ന് സ്മോക്ക് അലാറം മുഴങ്ങി. ലോക്കോ പൈലറ്റ് ഉടന്‍ ട്രെയിന്‍ നിര്‍ത്തുകയും ചെയ്തു. ട്രെയിനില്‍ നടത്തിയ പരിശോധനയില്‍ നിന്നാണ് പുക വലിച്ചതോടെ് അലാറം മുഴങ്ങിയതെന്ന് കണ്ടെത്തിയത്. ട്രെയിനുള്ളിലെ സിസിടിവി ക്യാമറകള്‍ പരിശോധിച്ച് യാത്രക്കാരനെ കണ്ടെത്താനാണ് ശ്രമം.

യാത്രക്കാരനെതിരെ നടപടിയെടുക്കുമെന്ന് റെയില്‍വേ അറിയിച്ചു. പുകവലിച്ച യാത്രക്കാരനില്‍ നിന്ന് ഭീമമായ തുക പിഴയായി ഈടാക്കുമെന്നും റെയില്‍വേ വ്യക്തമാക്കിയിട്ടുണ്ട്. 23 മിനിറ്റാണ് ട്രെയിന്‍ നിര്‍ത്തിയിടേണ്ടി വന്നത്. ട്രെയിനില്‍ പുകവലിക്കരുതെന്ന് യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയ ശേഷമാണ് യാത്ര പുനരാരംഭിച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button