KeralaLatest NewsNews

ഹാഫിസ് സയീദിനെ വിട്ടുകിട്ടണം, പാകിസ്ഥാനോട് ആവശ്യം ഉന്നയിച്ച് ഇന്ത്യ

ന്യൂഡല്‍ഹി: 26/11 മുംബൈ ആക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയീദിനെ വിട്ടുകിട്ടാന്‍ പാകിസ്ഥാന്‍ സര്‍ക്കാരിനോട് ഇന്ത്യ ആവശ്യപ്പെട്ടതായി സ്ഥിരീകരിച്ച് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി. രാജ്യത്ത് വിചാരണ നേരിടാന്‍ ഹാഫിസ് സയീദിനെ കൈമാറണമെന്ന് പാകിസ്ഥാനോട് അടുത്തിടെയാണ് ആവശ്യപ്പെട്ടത്. ഇയാള്‍ ഇന്ത്യയില്‍ നിരവധി കേസുകളില്‍ അന്വേഷണ ഏജന്‍സികള്‍ തിരയുന്നയാളാണെന്നും ബാഗ്ചി പറഞ്ഞു. 2008ലെ മുംബൈ ആക്രമണത്തിന്റെ സൂത്രധാരനായ സയീദിനെ ഇന്ത്യ മോസ്റ്റ് വാണ്ടഡ് ഭീകരരില്‍ ഒരാളായി പട്ടികപ്പെടുത്തിയിട്ടുണ്ട്. 2008 നവംബര്‍ 26ന് നാല് ദിവസങ്ങളിലായി നടന്ന ആക്രമണത്തില്‍ 166 പേര്‍ കൊല്ലപ്പെടുകയും 300 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Read Also: ഭക്തിസാന്ദ്രമായി സന്നിധാനം: മകരവിളക്ക് മഹോത്സവത്തിനായി നട തുറന്നു

‘യുഎന്‍ വിലക്കിയ ഭീകരന്‍ കൂടിയാണ് ഹാഫിസ് സയീദ്. ഒരു പ്രത്യേക കേസില്‍ വിചാരണ നേരിടുന്നതിനായി ഇയാളെ ഇന്ത്യക്ക് കൈമാറുന്നതിനായി ഞങ്ങള്‍ പാക് സര്‍ക്കാരിന് അനുബന്ധ രേഖകള്‍ സഹിതം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്’, രാവിലെ നടത്തിയ പത്രസമ്മേളനത്തില്‍ ബാഗ്ചി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button