കേരളത്തിൽ ചുരുങ്ങിയ കാലയളവിനുള്ളിൽ വമ്പൻ ഹിറ്റായി മാറിയ ട്രെയിൻ സർവീസാണ് വന്ദേ ഭാരത്. അതുകൊണ്ടുതന്നെ മൂന്നാം വന്ദേ ഭാരതിനുള്ള കാത്തിരിപ്പിലാണ് കേരളം. ദക്ഷിണേന്ത്യയിലെ ഏറ്റവും തിരക്കേറിയ റൂട്ടുകളിൽ ഒന്നായ എറണാകുളം-ബെംഗളൂരു പാതയിലാണ് പുതിയ സർവീസ് ആരംഭിക്കാൻ സാധ്യത. ഇതിന് പുറമേ, നിലവിൽ സർവീസ് നടത്തുന്ന ഗോവ-മംഗളൂരു സർവീസ് കോഴിക്കോട് വരെ നീട്ടാനും സാധ്യതയുണ്ട്. എന്നാൽ, റെയിൽവേ അധികൃതർ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രസ്താവനകൾ പുറത്തിറക്കിയിട്ടില്ല.
ചെന്നൈയിലെ പെരുമ്പൂർ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ നിന്നും ദക്ഷിണ റെയിൽവേയ്ക്ക് പുതിയ വന്ദേ ഭാരത് അനുവദിച്ചിട്ടുണ്ട്. ഇതാണ് എറണാകുളം-ബെംഗളൂരു റോഡിൽ സർവീസ് നടത്താൻ ഉപയോഗിക്കുക. ആഴ്ചയിൽ ആറ് ദിവസവും സർവീസ് നടത്തുന്ന തരത്തിലായിരിക്കും ക്രമീകരണം. രാവിലെ 5:00 മണിക്ക് എറണാകുളത്ത് നിന്നും പുറപ്പെട്ട് ഉച്ചയ്ക്ക് 1:30-ന് ബംഗളൂരുവിൽ എത്തിച്ചേരുന്ന തരത്തിലായിരിക്കും പുതിയ വന്ദേ ഭാരത് സർവീസ് നടത്തുക. അതേസമയം, ബെംഗളൂരുവിൽ നിന്ന് കോയമ്പത്തൂരിലേക്ക് സർവീസ് നടത്തുന്ന വന്ദേ ഭാരത് എക്സ്പ്രസ് കേരളത്തിലേക്ക് കൂടി നീട്ടുന്നത് പരിഗണിക്കണമെന്ന ആവശ്യം ഇതിനോടകം ഉയർന്നിട്ടുണ്ട്.
Also Read: പഴയ ചാറ്റുകൾ ഇനി എളുപ്പത്തിൽ കണ്ടെത്താം! വാട്സ്ആപ്പിൽ കിടിലൻ ഫീച്ചർ എത്തി
Post Your Comments