KeralaLatest NewsNews

വന്ദേ ഭാരതിലെത്തി മൂകാംബിക ദേവിയെ തൊഴുതുമടങ്ങാം! സർവീസ് ഇനി മുതൽ മംഗലാപുരം വരെ

രാവിലെ 6:15-ന് മംഗലാപുരത്ത് നിന്ന് പുറപ്പെടുന്ന തരത്തിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്

തിരുവനന്തപുരം: കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ സർവീസ് നടത്തുന്ന കാസർഗോഡ്-തിരുവനന്തപുരം വന്ദേ ഭാരത് എക്സ്പ്രസ് ഇനി മുതൽ മംഗലാപുരത്ത് നിന്നും സർവീസ് ആരംഭിക്കും. തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴ വഴി കാസർഗോഡ് വരെ പോകുന്ന വന്ദേ ഭാരത് എക്സ്പ്രസാണ് മംഗലാപുരം വരെ നീട്ടിയിരിക്കുന്നത്. ഇതോടെ, മൂകാംബികയിലേക്ക് പുറപ്പെടുന്ന യാത്രക്കാർക്ക് എളുപ്പത്തിലും വേഗത്തിലും മംഗലാപുരത്ത് എത്തിച്ചേരാനാകും.

രാവിലെ 6:15-ന് മംഗലാപുരത്ത് നിന്ന് പുറപ്പെടുന്ന തരത്തിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. ഈ ട്രെയിൻ വൈകിട്ട് 3:05-ന് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേരുന്നതാണ്. തിരികെയുള്ള സർവീസ് വൈകിട്ട് 4:05-ന് തിരുവനന്തപുരത്ത് നിന്നും പുറപ്പെടും. ഇവ അർദ്ധരാത്രി 12:40 ഓടെയാണ് മംഗലാപുരത്ത് എത്തിച്ചേരുക. കാസർഗോഡ് കഴിഞ്ഞാൽ അടുത്ത സ്റ്റോപ്പാണ് മംഗലാപുരം. കാസർഗോഡ് വരെ സർവീസ് നടത്തുന്ന വന്ദേ ഭാരത് എക്സ്പ്രസ് മംഗലാപുരം വരെ നീട്ടണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് റെയിൽവേയുടെ തീരുമാനം.

Also Read: ഭാരതത്തിലെ പന്ത്രണ്ടു ജ്യോതിർലിംഗ ക്ഷേത്രങ്ങളിൽ ഒന്നായ രാമേശ്വരം പാപമോചനത്തിനും മോക്ഷപ്രാപ്തിക്കും പരിഹാരം

shortlink

Related Articles

Post Your Comments

Related Articles


Back to top button