PathanamthittaKeralaLatest NewsNews

ശബരിമലയിലേക്കുള്ള യാത്ര ഇനി കൂടുതൽ എളുപ്പം! 22 സ്പെഷ്യൽ ട്രെയിനുകൾക്ക് അനുമതി നൽകി ദക്ഷിണ റെയിൽവേ

ഡിസംബർ 27 മുതൽ 30 വരെ 4 ട്രെയിനുകളും, ജനുവരി 3 മുതൽ 15 വരെ 18 ട്രെയിനുകളും സർവീസ് നടത്തുന്ന തരത്തിലാണ് ക്രമീകരണം

പത്തനംതിട്ട: ശബരിമലയിലേക്കുള്ള അയ്യപ്പഭക്തരുടെ തിരക്ക് പരിഗണിച്ച് കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾക്ക് അനുമതി നൽകി ദക്ഷിണ റെയിൽവേ. റിപ്പോർട്ടുകൾ പ്രകാരം, 22 സ്പെഷ്യൽ ട്രെയിനുകളാണ് സർവീസ് നടത്തുക. ഭക്തജനങ്ങളുടെ ആവശ്യം കണക്കിലെടുത്താണ് റെയിൽവേയുടെ നടപടി. ഡിസംബർ, ജനുവരി മാസങ്ങളിൽ 22 സ്പെഷ്യൽ ട്രെയിനുകൾ ഓടിത്തുടങ്ങും.

ആദ്യ ഘട്ടത്തിൽ സെക്കന്തരാബാദ്-കൊല്ലം, സെക്കന്തരാബാദ്-കോട്ടയം, കാക്കിനാട-കോട്ടയം എന്നീ റൂട്ടുകളിൽ സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തുന്നതാണ്. ഡിസംബർ 27 മുതൽ 30 വരെ 4 ട്രെയിനുകളും, ജനുവരി 3 മുതൽ 15 വരെ 18 ട്രെയിനുകളും സർവീസ് നടത്തുന്ന തരത്തിലാണ് ക്രമീകരണം. ചെന്നൈ-കോട്ടയം റൂട്ടിൽ ശബരിമല വന്ദേ ഭാരത് എക്സ്പ്രസാണ് എത്തുക. വെള്ളി, ഞായർ എന്നിങ്ങനെ രണ്ട് ദിവസങ്ങളിലാണ് വന്ദേ ഭാരത് എക്സ്പ്രസ് ഉണ്ടാവുക.

Also Read: ലോക്മാന്യ തിലക് ടെര്‍മിനസ് റെയില്‍വെ സ്‌റ്റേഷനില്‍ വന്‍തീപിടിത്തം

വെള്ളി, ഞായർ ദിവസങ്ങളിൽ രാവിലെ 8:30-ന് ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്നും പുറപ്പെടുന്ന തരത്തിലാണ് ശബരിമല വന്ദേ ഭാരത് എക്സ്പ്രസിന്റെ സമയക്രമീകരണം. ഇവ രാത്രി 7:00 മണിയോടെ കോട്ടയത്ത് എത്തിച്ചേരുന്നതാണ്. തിരിച്ചുള്ള സർവീസ് കോട്ടയത്ത് നിന്ന് 9:00 മണിക്ക് പുറപ്പെടുകയും, പിറ്റേദിവസം രാവിലെ 9:00 മണിയോടെ ചെന്നൈ സ്റ്റേഷനിൽ എത്തിച്ചേരുന്നതുമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button