
സന്നിധാനം: ശബരിമല ദര്‍ശന രീതിയില്‍ മാറ്റം വരുത്താന്‍ തീരുമാനമായെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്. കൊടിമരച്ചുവട്ടിലൂടെ ബലികല്ല് വഴി ശ്രീകോവിലില്‍ എത്തി അയ്യപ്പനെ ദര്‍ശിക്കാന്‍ സൗകര്യം ഒരുക്കും. മാര്‍ച്ച് 5 മുതല്‍ ട്രയല്‍ ആരംഭിക്കും. 20-25 സെക്കന്‍ഡ് വരെ ജനത്തിന് ദര്‍ശനം കിട്ടും. വിജയിച്ചാല്‍ വിഷുവിന് ഇത് പൂര്‍ണ തോതില്‍ നടപ്പിലാക്കുമെന്നും പി എസ് പ്രശാന്ത് പറഞ്ഞു.
ശബരിമലയില്‍ ഫ്‌ലൈഓവര്‍ ഒഴിവാക്കി ഭക്തര്‍ക്ക് നേരിട്ട് ദര്‍ശനം നടത്താന്‍ ദേവസ്വം ബോര്‍ഡ് ഒരുക്കുന്ന പുതിയ വഴിയുടെ നിര്‍മാണം അവസാനഘട്ടത്തിലാണ്. താല്‍ക്കാലിക പാതയുടെ നിര്‍മാണമാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. പതിനെട്ടാം പടി കയറി എത്തുന്ന തീര്‍ഥാടകരെ നേരിട്ട് ശ്രീകോവിലിന് മുന്നിലേക്ക് കടത്തിവിടാന്‍ കഴിയുന്നതാണ് പുതിയ സംവിധാനം.
മെയ് മാസത്തില്‍ മെയ് മാസത്തില്‍ ആഗോള അയ്യപ്പ സംഗമം നടത്തുമെന്ന് പി എസ് പ്രശാന്ത് വ്യക്തമാക്കി. അയ്യപ്പന്റെ രൂപമുള്ള സ്വര്‍ണ ലോക്കറ്റ് ഇറക്കും. ഏപ്രില്‍ 1 മുതല്‍ ബുക്കിംഗ് ആരംഭിക്കും. വിഷുകൈനീട്ടമായി നല്‍കുമെന്നും പി.എസ് പ്രശാന്ത് പറഞ്ഞു.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളിലെ വഴിപാട് നിരക്കുകള്‍ ഏകീകരിക്കും. 9 വര്‍ഷത്തിന് ശേമാണ് പുനരേകീകരണം. 30 ശതമാനം നിരക്ക് വര്‍ധിപ്പിക്കും. ഹൈക്കോടതി ഉത്തരവ് നേരത്തെ ഉണ്ടെന്നും പി.എസ് പ്രശാന്ത് വ്യക്തമാക്കി.
ആന എഴുന്നള്ളിപ്പില്‍ തന്ത്രി സമൂഹവുമായി ചര്‍ച്ച നടത്തും. പത്തു ദിവസത്തെ ഉത്സവത്തില്‍ എല്ലാ ദിവസവും ആനയെ ഉപയോഗിക്കുന്നുണ്ട്. ആന ഇണങ്ങുന്ന മൃഗമല്ല. മെരുക്കി എടുക്കുന്നതാണ്. പ്രധാനപ്പെട്ട ദിവസം അല്ലാതെ ആനയെ ഉപയോഗിക്കുന്നത് നല്ലതല്ല. ആനയുടെ പുറകെ DJ വാഹനം, ലേസര്‍, നാസിക് ഡോള്‍ എന്നിവ കൊണ്ടു പോവുന്നു. ഇതൊക്കെ നിരോധിക്കണം. ആചാരങ്ങള്‍ പരിഷ്‌ക്കരിക്കേണ്ടത് ആവശ്യമാണെന്നും പി.എസ് പ്രശാന്ത് പറഞ്ഞു.
Post Your Comments