എറണാകുളം: സംസ്ഥാനത്ത് വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ച് നടത്തുന്ന സ്വര്‍ണക്കടത്തില്‍ വന്‍ വര്‍ധന. ഇന്ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ടയാണ് നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് മലേഷ്യന്‍ സ്വദേശി പിടിയിലായി.
Read Also: വൈറ്റ് ലംഗ് സിന്‍ഡ്രോം ആഗോളതലത്തില്‍ അതിവേഗത്തില്‍ പടരുന്നു, ഈ രോഗലക്ഷണങ്ങളെ ശ്രദ്ധിക്കുക
ക്വാലാലംപൂരില്‍ നിന്ന് നെടുമ്പാശേരിയിലെത്തിയ നിത്യാനന്ദന്‍ സുന്ദര്‍ മാതയാണ് പിടിയിലായത്. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. 60 ലക്ഷം രൂപ വിലമതിക്കുന്ന 1,288 ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് ഇയാളില്‍ നിന്നും പിടിച്ചെടുത്തത്.
ഗ്രീന്‍ ചാനലിലൂടെ കടക്കാന്‍ ശ്രമിച്ച ഇയാളെ സംശയാസ്പദമായി കണ്ടതിനെ തുടര്‍ന്ന് കസ്റ്റംസ് പരിശോധിക്കുകയായിരുന്നു. നാല് ഗുളികകളുടെ രൂപത്തിലാക്കി ശരീരത്തില്‍ ഒളിപ്പിച്ച നിലയിലാണ് സ്വര്‍ണം കണ്ടെത്തിയത്.
വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച മറ്റൊരു സ്വര്‍ണക്കടത്ത് കേസില്‍ 21 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണം പിടികൂടിയിരുന്നു. കണ്ണൂര്‍ സ്വദേശിയായ ഷിഹാവുദീനില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. മൂന്ന് ഗുളികകളുടെ രൂപത്തിലാക്കിയ 403 ഗ്രാം സ്വര്‍ണമാണ് ഇയാളില്‍ നിന്നും പിടികൂടിയത്.
Post Your Comments