കോഴിക്കോട്: പിവി അന്‍വറിന്റെ ആരോപണത്തിന് പിന്നാലെ കരിപ്പൂരിലെ സ്വര്‍ണക്കടത്ത് പ്രത്യേക അന്വേഷണ സംഘം വിശദമായി അന്വേഷിക്കും. സുജിത് ദാസ് മലപ്പുറം എസ്പി ആയിരിക്കെയാണ് കരിപ്പൂരില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണം പൊലീസ് പിടിച്ചത്. രണ്ടര വര്‍ഷത്തിനിടെ പിടിച്ചത് 150 കിലോ സ്വര്‍ണമാണ്. ഇതില്‍ കസ്റ്റംസ് പൊലീസ് ഒത്തുകളി ഉണ്ടെന്നാണ് പിവി അന്‍വര്‍ ആരോപിച്ചത്. ഇന്നലെ ഡിഐജി മൊഴി എടുത്തപ്പോഴും ഇക്കാര്യങ്ങള്‍ വിശദീകരിച്ചിരുന്നു. സ്വര്‍ണം കടത്തി പിടിക്കപ്പെടുന്ന സ്ത്രീകളെ ചൂഷണം ചെയ്ത് പൊലീസ് ലൈംഗീക വൈകൃതത്തിന് ഇരയാകുന്നുവെന്ന പുതിയ ആരോപണവും അന്‍വര്‍ ഇന്നലെ ഉന്നയിച്ചിരുന്നു.
Read Also: എഡിജിപിക്കെതിരെ അന്വേഷണത്തില്‍ ഡിജിപി, അന്വേഷണം അതീവ രഹസ്യമായിരിക്കണമെന്ന് നിര്‍ദ്ദേശം
കരിപ്പൂരില്‍ പിടിക്കുന്ന സ്വര്‍ണത്തില്‍ വലിയൊരു പങ്ക് പൊലീസ് അടിച്ചുമാറ്റിയെന്നായിരുന്നു പി വി അന്‍വറിന്റെ ആരോപണം. കരിപ്പൂര്‍ എയര്‍പോര്‍ട്ടിലെ കള്ളക്കടത്ത് കഴിഞ്ഞ 3 വര്‍ഷമായി സുജിത് ദാസിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് സംഘമാണ് പിടിച്ചത്. എന്നാല്‍ പിടികൂടുന്നവരെ കസ്റ്റംസിന് കൈമാറാറില്ല. 102 സിആര്‍പിസി പ്രകാരം ആണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. എന്നാല്‍ സ്വര്‍ണ്ണ കള്ളകടത്ത് കേസ് ഈ വകുപ്പിലല്ല രജിസ്റ്റര്‍ ചെയ്യണ്ടതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Post Your Comments