Latest NewsNewsInternational

വൈറ്റ് ലംഗ് സിന്‍ഡ്രോം ആഗോളതലത്തില്‍ അതിവേഗത്തില്‍ പടരുന്നു, ഈ രോഗലക്ഷണങ്ങളെ ശ്രദ്ധിക്കുക

വാഷിംഗ്ടണ്‍:ചൈനയിലെ നിഗൂഢമായ ന്യുമോണിയ  ലോകരാജ്യങ്ങളിലേയ്ക്ക്
വ്യാപിക്കുന്നു. വൈറ്റ് ലംഗ് സിന്‍ഡ്രോം എന്ന പേരിലുള്ള ശ്വാസകോശ രോഗം അമേരിക്ക, ഡെന്‍മാര്‍ക്ക്, നെതര്‍ലാന്‍ഡ്സ് എന്നീ രാജ്യങ്ങളില്‍  സ്ഥിരീകരിച്ചുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Read Also: കോഴിക്കോട്-വയനാട് തുരങ്കപാതയുമായി കൊങ്കൺ റെയിൽവേ; ടെൻഡറുകൾ ക്ഷണിച്ചു, തുരങ്കപാതയ്ക്ക് അതിവേഗ നീക്കങ്ങള്‍

ഡെന്‍മാര്‍ക്കില്‍ മഹാമാരിക്ക് സമാനമായ അവസ്ഥയിലാണ് ഈ രോഗമെന്നാണ് വിവരം. നെതര്‍ലാന്‍ഡ്സിലും നിരക്കുകള്‍ ഉയര്‍ന്നുകൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

മൈക്രോ പ്ലാസ്മ  ന്യുമോണിയ എന്ന, ശ്വാസകോശരോഗങ്ങള്‍ക്കിടയാക്കുന്ന ബാക്ടീരിയല്‍ അണുബാധ കാരണം ബാധിക്കുന്ന രോഗമാണിതെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ധര്‍ പറയുന്നത്.

അമേരിക്കയിലെ ഒഹായോയില്‍ മാത്രം 150 കേസുകളാണ് കഴിഞ്ഞ ഒരുമാസത്തിനിടെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ ഇതിനു പിന്നില്‍ പുതിയ രോഗാണുവല്ലെന്നും ഒരേസമയം ഒന്നിലധികം വൈറസുകളുടെ മിശ്രണം വ്യാപിക്കുന്നതാകാം കാരണമെന്നുമാണ് അധികൃതര്‍ കരുതുന്നത്.

ചൈനയില്‍ കുട്ടികള്‍ക്കിടയില്‍ ശ്വാസകോശ രോഗം വ്യാപിക്കുന്നതിനെക്കുറിച്ച് വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു.

രോഗലക്ഷണങ്ങള്‍:

വൈറ്റ് ലംഗ് സിന്‍ഡ്രോമിന്റെ നിര്‍ദ്ദിഷ്ട ലക്ഷണങ്ങള്‍ ഇവ

ചുമ: ഇത് സാധാരണയായി വരണ്ട കഫമില്ലാത്ത ചുമയായിരിക്കും

പനി: ഇത് നേരിയത് മുതല്‍ ഉയര്‍ന്നത് വരെയാകാം.
ശ്വാസതടസ്സം: വളരെ ഉയര്‍ന്ന തോതില്‍ അനുഭവപ്പെടാം
നെഞ്ചുവേദന: വേദന കഠിനമായിരിക്കും, ശ്വസനത്തോടെ വഷളാകാം.
ക്ഷീണം: ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നത് ബുദ്ധിമുട്ടായി തോന്നും
വിശപ്പില്ലായ്മ: ഇത് ഭാരം കുറയുന്നതിന് കാരണമാകുന്നു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button