കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തിലൂടെ കടത്തുന്ന സ്വര്‍ണം ഇപ്പോഴും പിടികൂടുന്നത് മുന്‍ എസ് പി എസ് സുജിത്ദാസ് നിയോഗിച്ച ഡാന്‍സാഫ് സംഘമെന്ന് വെളിപ്പെടുത്തല്‍. പഴയ ഡാന്‍സാഫ് തുടരുന്ന കാലം പൊലീസിന് സ്വര്‍ണം അടിച്ചുമാറ്റാന്‍ കഴിയുമെന്നും സ്വര്‍ണക്കടത്ത് കേസ് പ്രതിയുടെ വെളിപ്പെടുത്തല്‍.
Read Also: എംഡിഎംഎ കടത്തിന് സ്ത്രീകള്‍, രണ്ടാഴ്ചക്കിടെ രാസ ലഹരിയുമായി അറസ്റ്റ് ചെയ്തത് 2 യുവതികളെ
കരിപ്പൂര്‍ വിമാനത്താവളത്തിന് പുറത്ത് പൊലീസ് പിടികൂടുന്ന സ്വര്‍ണം മുന്‍ എസ്പി സുജിത് ദാസിന്റെ നേതൃത്വത്തില്‍ അടിച്ചുമാറ്റുന്നു എന്നാണ് പിവി അന്‍വര്‍ എംഎല്‍എയുടെ ആരോപണം. സുജിത് ദാസ് മലപ്പുറത്ത് നിന്ന് ട്രാന്‍സ്ഫറായി പോയശേഷവും ഡാന്‍സാഫിന്റെ സഹായത്തോടെ ഇത് നിയന്ത്രിച്ചെന്നുമാണ് ആരോപണം. ഇത് ശരിവെക്കുന്ന കാര്യങ്ങളാണ് സ്വര്‍ണ കള്ളക്കടത്ത് കേസിലെ പ്രതിയും സമ്മതിക്കുന്നത്. ഡിവൈഎസ്പിമാര്‍ ഉള്‍പ്പടെ ഉള്ളവരെ മാറ്റിയാലും സുജിത് ദാസ് നിയോഗിച്ച ഡാന്‍സാഫ് ടീം തുടരുവോളം സ്വര്‍ണം അടിച്ചു മാറ്റാന്‍ സാധ്യത ഉണ്ടെന്നാണ് വെളിപ്പെടുത്തല്‍.
സുജിത് ദാസ് മലപ്പുറം എസ്പി ആയിരിക്കെ 150 കിലോയോളം സ്വര്‍ണമാണ് വിമാനത്താവളത്തിന് പുറത്ത് പൊലീസ് പിടികൂടിയത്. പിവി അന്‍വര്‍ എംഎല്‍എയുടെ പരാതി അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം കരിപ്പൂരിലെ സ്വര്‍ണക്കടത്തും അന്വേഷിക്കുന്നുണ്ട്.
Post Your Comments