കൊച്ചി: മുന്‍ മലപ്പുറം എസ്.പി.സുജിത് ദാസിനെതിരെ സ്വര്‍ണക്കടത്ത് ആരോപണം ഉയര്‍ന്നതോടെ അന്വേഷണവുമായി കസ്റ്റംസും. പി.വി.അന്‍വര്‍ എംഎല്‍എ ഉന്നയിച്ച ഒട്ടേറെ ആരോപണങ്ങള്‍ക്കൊപ്പമാണ് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് സുജിത് ദാസിനെതിരെയും ആരോപണം ഉന്നയിച്ചിരിക്കുന്നത്.
പാപ്പനംകോട് ഇന്‍ഷുറന്‍സ് ഓഫീസില്‍ വന്‍ തീപിടിത്തം: രണ്ടുപേര്‍ വെന്തുമരിച്ചു
സുജിത്ത് ദാസിന്റെ നേതൃത്വത്തില്‍ പിടികൂടിയ സ്വര്‍ണക്കടത്ത് കേസുകള്‍ വിശദമായി പരിശോധിക്കാനാണ് കസ്റ്റംസ് തീരുമാനം. സുജിത് ദാസ് എസ്പിയായിരിക്കെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട നൂറിലേറെ കേസുകളാണ് റജിസ്റ്റര്‍ ചെയ്തത്. ഇത് മാസങ്ങള്‍ക്ക് ശേഷമാണ് കസ്റ്റംസിന് കൈമാറിയത്. പിടികൂടിയ സ്വര്‍ണത്തിന്റെ അളവിലടക്കം വലിയ പൊരുത്തക്കേടുകള്‍ കസ്റ്റംസിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യങ്ങളില്‍ വിശദമായ പരിശോധന നടത്താനാണ് തീരുമാനം. കസ്റ്റംസ് പ്രിവന്റീവ് വിഭാഗമാണ് പ്രാഥമിക അന്വേഷണം നടത്തുന്നത്.
പി.വി.അന്‍വറിന്റെ ആരോപണങ്ങള്‍ക്ക് പിന്നാലെ സുജിത് ദാസിനെ പത്തനംതിട്ട എസ്പി സ്ഥാനത്തുനിന്ന് നീക്കിയിരുന്നു. അന്‍വറുമായുള്ള ഫോണ്‍ സംഭാഷണം പുറത്തു വന്നതോടെയാണ് സുജിത്ത് ദാസ് കുടുങ്ങിയത്. മലപ്പുറം എസ്പിയുടെ ക്യാംപ് ഓഫിസിലെ മരംമുറിയുമായി ബന്ധപ്പെട്ടുള്ള പരാതിയെ തുടര്‍ന്നായിരുന്നു ഇത്. കസ്റ്റംസ് പരിശോധനയില്‍ കുടുങ്ങാതെ പുറത്തെത്തുന്ന സ്വര്‍ണക്കടത്തുകാരെ പുറത്തുവച്ച് പിടികൂടുമെങ്കിലും രേഖകളില്‍ കുറച്ചു സ്വര്‍ണം മാത്രം പിടിച്ചതായി കാണിക്കുകയാണ് സുജിത് ദാസിന്റെ നേതൃത്വത്തില്‍ ചെയ്തിരുന്നത് എന്നായിരുന്നു അന്‍വറിന്റെ ആരോപണം.
Post Your Comments