ഏറ്റുമാനൂർ: യുവതി തൂങ്ങിമരിച്ച ഭർതൃവീട്ടിൽ പാർക്ക് ചെയ്തിരുന്ന ടിപ്പർ ലോറി കത്തിനശിച്ചു. അതിരമ്പുഴ ശ്രീകണ്ഠമംഗലം പാക്കത്തുകുന്നേൽ അനിൽ വർക്കിയുടെ വീട്ടിൽ പാർക്ക് ചെയ്തിരുന്ന ടിപ്പർ ലോറിയാണ് കത്തിയത്.
ഇന്നലെ പുലർച്ചെ 3.10-നായിരുന്നു സംഭവം. ടിപ്പറിന്റെ കാബിനാണ് കത്തി നശിച്ചത്. വാഹനത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് തീ പടർന്നിട്ടില്ല. തീപിടിത്തത്തിന്റെ കാരണം സംബന്ധിച്ച് അന്വേഷിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു. ഫോറൻസിക് പരിശോധനയും നടത്തും.
Read Also : കുസാറ്റ് ദുരന്തം: മരിച്ച വിദ്യാര്‍ത്ഥികളുടെ പൊതുദര്‍ശനം ആരംഭിച്ചു, കണ്ണീരില്‍ കുതിര്‍ന്ന് കാമ്പസ്
കഴിഞ്ഞ ഏഴിനാണ് അനിലിന്റെ ഭാര്യ ഷൈമോൾ സേവ്യറിനെ(24) വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. ഈ സംഭവത്തിൽ അറസ്റ്റിലായ അനിൽ ഇപ്പോൾ റിമാൻഡിൽ ആണ്. യുവതി മരിച്ച കേസിൽ വീട്ടുകാർക്കെതിരേ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇതിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ടിപ്പർ കത്തി നശിച്ചത്. പുലർച്ചെ ബൈക്ക് നിർത്തുന്ന ശബ്ദം കേട്ടെന്ന് വീട്ടുകാർ പറയുന്നു.
തൂങ്ങി മരിച്ച ഷൈമോളുടെ സഹോദരന്മാരെ സംശയിക്കുന്നതായി കാണിച്ച് അനിൽ വർക്കിയുടെ സഹോദരൻ സാജൻ വർക്കി ഏറ്റുമാനൂർ പൊലീസിൽ പരാതി നൽകി.
Post Your Comments