
ലണ്ടന്‍ : വൈദ്യുതി സബ്‌സ്റ്റേഷനിലെ തീപ്പിടിത്തത്തെ തുടര്‍ന്ന് ഹീത്രൂ വിമാനത്താവളം അടച്ചു. നിരവധി വിമാനങ്ങള്‍ ഇതിനകം വഴിതിരിച്ചുവിട്ടു. യാത്രക്കാരുടെയും വിമാനത്താവള ജീവനക്കാരുടേയും സുരക്ഷ ഉറപ്പാക്കുന്നതിനായി 21-ന് അര്‍ധരാത്രിവരെ വിമാനത്താവളം അടച്ചിടുമെന്ന് അധികൃതര്‍ അറിയിച്ചു.
ഇന്ന് ഹീത്രൂ വഴി യാത്രകള്‍ക്ക് പദ്ധതിയുള്ളവര്‍ യാത്ര ചെയ്യരുതെന്നും പകരം യാത്രക്കാര്‍ യാത്ര ചെയ്യാന്‍ ഉദ്ദേശിക്കുന്ന വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ തേടണമെന്നും അറിയിപ്പില്‍ പറയുന്നു. 1300 ഓളം സര്‍വീസുകളെയും നിയന്ത്രണം ബാധിച്ചേക്കും. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
പ്രതിദിനം രണ്ട് ലക്ഷത്തോളം യാത്രികര്‍ ആശ്രയിക്കുന്ന ലോകത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളില്‍ ഒന്നാണ് ഹീത്രു.
Post Your Comments