KeralaLatest NewsNews

ഒന്നാം ക്ലാസുകാരനായി നാടും വീടും അരിച്ചുപെറുക്കി; ഒളിച്ചിരുന്ന കുട്ടിയെ ഒടുവിൽ കണ്ടെത്തി

തിരുവനന്തപുരം: വെങ്ങാനൂര്‍ നീലകേശി സ്വദേശിയായ ഒന്നാം ക്ലാസുകാരനെ കാണാനില്ലെന്ന വാര്‍ത്ത കാട്ടുതീ പോലെ പടര്‍ന്നു. ഇന്ന് വൈകുന്നേരം സ്‌കൂളില്‍ നിന്നും വീട്ടിലെത്തിയ ശേഷം കളിക്കുന്നതിനിടെയാണ് കുട്ടിയെ കാണാതായത്. സമൂഹ മാധ്യമങ്ങളിലടക്കം കുഞ്ഞിന്റെ വിവരങ്ങള്‍ ഷെയര്‍ ചെയ്യപ്പെട്ടു. വിവരമറിഞ്ഞ് എത്തിയവരും നാട്ടുകാരും ചേര്‍ന്ന് വ്യാപക തെരച്ചില്‍ നടത്തി. ഒടുവില്‍ പൊലീസിലും വിവരമറിയിച്ചു. വിഴിഞ്ഞം പൊലീസ് എത്തി നാട്ടുകാര്‍ക്കൊപ്പം തിരച്ചില്‍ തുടങ്ങി. സമീപത്തെ കനാലിലും പരിസരത്തുമെല്ലാം തെരച്ചില്‍ നടത്തുന്നതിനിടെയാണ് വീട്ടിലെ കിടപ്പുമുറിയിലെ വാതിലിന് മറവില്‍ അനക്കം ശ്രദ്ധയില്‍പെട്ടത്. നേരത്തെ തന്നെ വീട് അരിച്ചുപെറുക്കിയിരുന്നെങ്കിലും അനക്കം കേട്ട് സമീപവാസി വാതില്‍ മാറ്റി നോക്കാന്‍ തീരുമാനിച്ചു.

വാതില്‍ തുറന്നതും പുറത്തെ സംഭവങ്ങള്‍ ഒന്നുമറിയാതെ ഒളിച്ചിരിക്കുകയായിരുന്ന ഒന്നാം ക്ലാസുകാരന്‍ പുഞ്ചിരിയോടെ മുന്നിലേക്ക്. ഉടന്‍ തന്നെ വീട്ടുകാരെ വിവരം അറിയിച്ചതോടെയാണ് എല്ലാവര്‍ക്കും ആശ്വാസമായത്. ട്യൂഷന് പോകാന്‍ വീട്ടുകാര്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് കുട്ടി ഒളിച്ചിരിക്കുകയായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button