Latest NewsNewsIndia

ഇലക്ട്രിക്ക് സ്‌കൂട്ടറിന് തീപിടിച്ച് പിഞ്ചുകുഞ്ഞിന് ദാരുണ മരണം

ചെന്നൈ: തമിഴ്‌നാട്ടിലെ ചെന്നൈയില്‍ ഇലക്ട്രിക് സ്‌കൂട്ടറിന് തീപിടിച്ച് ഒന്‍പത് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ചെന്നൈ മധുരവോയല്‍ ഭാഗ്യലക്ഷ്മി നഗര്‍ ഗൗതമിന്റെ മകള്‍ ഏഴിലരസി ആണ് മരിച്ചത്. സ്‌കൂട്ടര്‍ ചാര്‍ജ് ചെയ്യുന്നതിനിടെയാണ് അപകടം. കുഞ്ഞിന്റെ മാതാപിക്കള്‍ക്കും ഗുരുതരമായി പരുക്കേറ്റു. ഇവര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

രാത്രി സ്‌കൂട്ടര്‍ ചാര്‍ജ് ചെയ്യാനായി വച്ച ശേഷം കുടുംബാംഗങ്ങള്‍ ഉറങ്ങുകയായിരുന്നു. രാത്രി മുഴുവന്‍ ചാര്‍ജിങ്ങില്‍ കിടന്ന സ്‌കൂട്ടറിന് പുലര്‍ച്ചെയോടെ തീപിടിച്ചു. തുടര്‍ന്ന് തീ വീടിന്റെ താഴത്തെ നിലയിലേക്ക് പടര്‍ന്നു. താഴത്തെ നിലയില്‍ മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങിക്കിടന്നിരുന്ന കുഞ്ഞിനാണ് പൊള്ളലേറ്റത്.

Read Also: പാപ്പിനിശ്ശേരി കൊലയുടെ ചുരുളഴിഞ്ഞപ്പോള്‍ നാട്ടുകാരും ബന്ധുക്കളും പൊലീസും ഞെട്ടി: കൊലയാളി 12കാരി

മധുരവയല്‍ സ്വദേശിയായ ഗൗതമിന്റെ കുട്ടിയാണ് മരിച്ചത്. ഒമ്പത് മാസം പ്രായമാണ് കുട്ടിക്ക് ഉണ്ടായിരുന്നത്. ഗൗതമിന്റെ അച്ഛന്‍ നടരാജിന്റെ ഇലക്ട്രിക് സ്‌കൂട്ടറിനാണ് തീപിടിച്ചത്. നിലവിളി കേട്ട് എത്തിയ അയല്‍വാസികള്‍ ഇവരെ കില്‍പൗക്കിലുള്ള ഗവ. മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലില്‍ എത്തിച്ചു. ചികിത്സയിലിരിക്കെയാണ് കുട്ടി മരിച്ചത്. ഗൗതമിനും ഭാര്യ അഞ്ജുവിനും 50 ശതമാനത്തോളം പൊള്ളലേറ്റു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button