ഉത്സവ സീസണിലെ തിരക്കുകൾ പരിഗണിച്ച് പ്രത്യേക സർവീസുകൾ നടത്താനൊരുങ്ങി വന്ദേ ഭാരത എക്സ്പ്രസ്. ചെന്നൈ എഗ്മോർ റെയിൽവേ സ്റ്റേഷനും, തിരുനെൽവേലിക്കും ഇടയിലാണ് പ്രത്യേക വന്ദേ ഭാരത് എക്സ്പ്രസ് സർവീസ് നടത്തുക. ഇത് സംബന്ധിച്ച വിവരങ്ങൾ ദക്ഷിണ റെയിൽവേ പുറത്തുവിട്ടിട്ടുണ്ട്. നവംബറിലും ഡിസംബറിലുമായാണ് പ്രത്യേക സർവീസ് ഉണ്ടായിരിക്കുക.
ചെന്നൈ എഗ്മോറിൽ നിന്നും നവംബർ 16, 23, 30 തീയതികളിലും, ഡിസംബറിൽ 7, 14, 21, 28 തീയതികളിലുമാണ് തിരുനെൽവേലിയിലേക്ക് സർവീസ് ഉണ്ടായിരിക്കുക. എട്ട് കോച്ചുകളുള്ള ട്രെയിനുകളാണ് അനുവദിച്ചിരിക്കുന്നത്. ഈ തീയതികളിലേക്കുള്ള ബുക്കിംഗ് ഇതിനകം ആരംഭിച്ചിട്ടുണ്ട്. ചെന്നൈയ്ക്കും തിരുനെൽവേലിക്കും ഇടയിലായി ആറ് പ്രധാന സ്റ്റോപ്പുകളാണ് അനുവദിച്ചിട്ടുള്ളത്.
Also Read: ദീപാവലിക്ക് ഡൽഹിയിൽ വിറ്റുപോയത് റെക്കോർഡ് വിലയുടെ മദ്യം, അറിയാം ഏറ്റവും പുതിയ കണക്കുകൾ
രാവിലെ 6:00 മണിക്ക് പുറപ്പെടുന്ന ട്രെയിൻ ഉച്ചയ്ക്ക് 2:15-ന് തിരുനെൽവേലിയിൽ എത്തുന്ന തരത്തിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. തിരിച്ചുള്ള സർവീസ് തിരുനെൽവേലിയിൽ നിന്നും ഉച്ചയ്ക്ക് 3:00 മണിക്ക് ആരംഭിച്ച്, രാത്രി 11:15 മണിയോടെ ചെന്നൈ എഗ്മോറിൽ എത്തിച്ചേരും. താബരം, വില്ലപുരം ജംഗ്ഷൻ, തിരുച്ചിറപ്പള്ളി, ഡിണ്ടിഗൽ ജംഗ്ഷൻ, മധുര ജംഗ്ഷൻ, വിരുദുനഗർ ജംഗ്ഷൻ എന്നീ 6 സ്റ്റോപ്പുകളിലാണ് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്.
Post Your Comments