AlappuzhaLatest NewsKeralaNattuvarthaNews

കാറില്‍ കയറ്റിക്കൊണ്ടുപോയ ശേഷം യുവതിയുടെ ഫോണും പണവും കവര്‍ന്നു: പ്രതി അറസ്റ്റില്‍

ചങ്ങനാശ്ശേരി വാഴപ്പള്ളി പടിഞ്ഞാറ് കുമരങ്കരി ആറുപറയില്‍ വീട്ടില്‍ എന്‍ ആര്‍ രാജീവ്(31) ആണ് പിടിയിലായത്

ആലപ്പുഴ: കാറില്‍ കയറ്റിക്കൊണ്ടുപോയ ശേഷം യുവതിയുടെ മൊബൈല്‍ ഫോണും 2,000 രൂപയും തട്ടിയെടുത്ത കേസിലെ പ്രതി പൊലീസ് പിടിയിൽ. ചങ്ങനാശ്ശേരി വാഴപ്പള്ളി പടിഞ്ഞാറ് കുമരങ്കരി ആറുപറയില്‍ വീട്ടില്‍ എന്‍ ആര്‍ രാജീവ്(31) ആണ് പിടിയിലായത്.

കഴിഞ്ഞ 21-ന് ആണ് സംഭവം നടന്നത്. തിരുവല്ല കവിയൂര്‍ ഭാഗത്ത് ഹോം നഴ്‌സായി ജോലിചെയ്തിരുന്ന വീട്ടില്‍ നിന്നു യുവതിയുടെ നാട്ടിലേക്ക് പോകുവാന്‍ ബസ് കാത്തുനില്‍ക്കുകയായിരുന്നു. ഈ സമയം കാറിലെത്തിയ രാജീവ് തിരുവല്ല ബസ് സ്റ്റാന്‍ഡില്‍ വിടാമെന്ന് വാഗ്ദാനം നല്‍കി കയറ്റി. പിന്നിലെ സീറ്റില്‍ കയറാന്‍ ശ്രമിച്ച യുവതിയെ നിര്‍ബന്ധിച്ച്‌ കാറിന്റെ മുന്‍സീറ്റില്‍ കയറ്റിയശേഷം തിരുവല്ലയിലിറക്കാതെ കാറില്‍ ചുറ്റിയടിച്ചു.

Read Also : പ്രസവ വാര്‍ഡിന്റെ മേല്‍ക്കൂരയില്‍ നിന്ന് സിമൻറ് പാളി അടര്‍ന്നുവീണു: സംഭവം കോട്ടയം ജില്ലാ ആശുപത്രിയിൽ

യുവതിയുടെ മൊബൈല്‍ ഫോണും കൈവശമുണ്ടായിരുന്ന പണവും തട്ടിയെടുത്ത ശേഷം ചെങ്ങന്നൂര്‍ ടൗണിലെ ഇടറോഡില്‍ ഇറക്കി വിട്ടു. തുടര്‍ന്ന്, ഇയാള്‍ കാറോടിച്ചു പോവുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പൊലീസ് രാജീവിനെ തിരിച്ചറിഞ്ഞത്.

വാടകയ്‌ക്കെടുത്ത കാറിലായിരുന്നു യുവതിയെ കയറ്റിക്കൊണ്ടുപോയത്. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തതിനാല്‍ പ്രതിയെ കണ്ടെത്തുക ദുഷ്‌കരമായിരുന്നു. തിങ്കളാഴ്ച കാലത്ത് പന്തളം ചേരിക്കല്‍ ഭാഗത്തുനിന്നു പ്രതിയെ വാഹനം സഹിതം പിടികൂടുകയായിരുന്നു. യുവതിയുടെ 18,000 രൂപ വില വരുന്ന മൊബൈല്‍ ഒരു കടയില്‍ വിറ്റതായും പൊലീസ് പറഞ്ഞു.

അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button