KeralaLatest NewsNews

സെക്രട്ടേറിയറ്റിനു മുന്നില്‍ തലമുണ്ഡനം ചെയ്തവര്‍ പ്രതിഷേധിക്കേണ്ടത് ഡല്‍ഹിയിൽ : വിവാദ പ്രസ്താവനയുമായി വി ശിവന്‍കുട്ടി

കേന്ദ്രസര്‍ക്കാര്‍ പദ്ധതിയുടെ ആനുകൂല്യങ്ങള്‍ ഉയര്‍ത്തുന്നതിന് കേന്ദ്ര സര്‍ക്കാറിനെതിരായാണ് സമരം ചെയ്യേണ്ടതെന്ന നിലപാടിലാണ് സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം : സെക്രട്ടേറിയറ്റിനു മുന്നില്‍ തലമുണ്ഡനം ചെയ്തവര്‍ പ്രതിഷേധിക്കേണ്ടത് ഡല്‍ഹിയിലാണെന്നും വെട്ടിയ തലമുടി കേരളത്തില്‍ നിന്നുള്ള കേന്ദ്ര മന്ത്രിമാര്‍ വഴി കേന്ദ്ര സര്‍ക്കാരിന് കൊടുത്തയക്കണമെന്നും മന്ത്രി വി ശിവന്‍കുട്ടി പ്രതികരിച്ചു.

ബിജെപിയുടെ പ്രാദേശിക ജനപ്രതിനിധികള്‍ സമരത്തില്‍ നുഴഞ്ഞു കയറി. കേന്ദ്ര തൊഴില്‍ മന്ത്രിക്ക് കത്ത് അയച്ചിട്ട് ഒരു മറുപടിയും ലഭിച്ചില്ലെന്നും ശിവന്‍കുട്ടി വ്യക്തമാക്കി. മുടി മുറിക്കല്‍ സമരത്തോടെ സമരത്തിന് ആഗോളതലത്തില്‍ പിന്തുണയേറുമെന്ന് സമരക്കാര്‍ അവകാശപ്പെട്ടു.

കേന്ദ്രസര്‍ക്കാര്‍ പദ്ധതിയുടെ ആനുകൂല്യങ്ങള്‍ ഉയര്‍ത്തുന്നതിന് കേന്ദ്ര സര്‍ക്കാറിനെതിരായാണ് സമരം ചെയ്യേണ്ടതെന്ന നിലപാടിലാണ് സംസ്ഥാന സര്‍ക്കാര്‍. സമരം കോണ്‍ഗ്രസ് എം പി മാര്‍ പാര്‍ലിമെന്റില്‍ ഉന്നയിച്ചിട്ടും ബി ജെ പി നേതാക്കാളും കേന്ദ്രമന്ത്രിമാരും സമര പന്തലില്‍ എത്തി പിന്തുണ പ്രഖ്യാപിച്ചിട്ടും കേന്ദ്ര സര്‍ക്കാര്‍ ആശമാരുടെ ആവശ്യത്തില്‍ അനുകൂലമായി പ്രതികരിച്ചിട്ടില്ല.

കേന്ദ്ര ട്രേഡ് യൂണിയനുകളായ സി ഐ ടി യു, ഐ എന്‍ ടി യു സി എന്നീ സംഘടനകള്‍ കേന്ദ്രസര്‍ക്കാറിനെതിരെ നിരന്തരമായ സമരത്തിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button