
കൊച്ചി : കൊച്ചി വല്ലാര്‍പാടത്ത് അജ്ഞാത സംഘത്തിന്റെ ആക്രമണത്തില്‍ യുവതിക്ക് ഗുരുതര പരുക്ക്. പനമ്പുകാട് ഫാം നടത്തുന്ന വിന്നിയെയാണ് മുഖം മൂടി ധരിച്ചെത്തിയ സംഘം ആക്രമിച്ചത്. വിന്നിയുടെ തലയ്ക്കും കൈയ്ക്കും സാരമായി പരുക്കേറ്റു.
ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്. വിന്നി നടത്തുന്ന ചെമ്മീന്‍ കെട്ടുമായി ബന്ധപ്പെട്ട് ചില പ്രദേശവാസികളുമായി തര്‍ക്കമുണ്ടായിരുന്നു. ഈ വിരോധമാകാം ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ മുളവുകാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Post Your Comments