KottayamNattuvarthaLatest NewsKeralaNews

പ്രസവ വാര്‍ഡിന്റെ മേല്‍ക്കൂരയില്‍ നിന്ന് സിമൻറ് പാളി അടര്‍ന്നുവീണു: സംഭവം കോട്ടയം ജില്ലാ ആശുപത്രിയിൽ

പ്രസവശേഷം സ്ത്രീകളെ അഡ്മിറ്റ് ചെയ്യുന്ന നാലാം വാര്‍ഡിലേക്കുള്ള വഴിയിലെ മുകള്‍ ഭാഗത്തെ സിമൻറ് പാളിയാണ് അടര്‍ന്നുവീണത്

കോട്ടയം: ജില്ലാ ജനറല്‍ ആശുപത്രി പ്രസവ വാര്‍ഡിന്റെ മേല്‍ക്കൂരയില്‍ നിന്ന് സിമൻറ് പാളി അടര്‍ന്നുവീണു. പ്രസവശേഷം സ്ത്രീകളെ അഡ്മിറ്റ് ചെയ്യുന്ന നാലാം വാര്‍ഡിലേക്കുള്ള വഴിയിലെ മുകള്‍ ഭാഗത്തെ സിമൻറ് പാളിയാണ് അടര്‍ന്നുവീണത്.

Read Also: ഗവർണറുടെ ഔദ്യോഗിക വസതിക്ക് നേരെ ബോംബേറ്; ബില്ലിൽ ഒപ്പിടാത്തതിലുള്ള പ്രതിഷേധമെന്ന് പ്രതി, അറസ്റ്റ്

ബുധനാഴ്ച രാവിലെ 10 മണിയോടെയായിരുന്നു സംഭവം നടന്നത്. വാര്‍ഡില്‍ ക്ലീനിങ് നടക്കുകയായിരുന്നതിനാല്‍ നിരവധി സ്ത്രീകള്‍ ഈ സമയം വരാന്തയിലുണ്ടായിരുന്നു. തലനാരിഴയ്ക്കാണ് വരാന്തയിലുണ്ടായിരുന്ന സ്ത്രീകൾ രക്ഷപ്പെട്ടത്.

കാലപ്പഴക്കംചെന്ന കെട്ടിടത്തിന്റെ പല ഭാഗത്തുനിന്നും ഇത്തരത്തില്‍ പ്ലാസ്റ്ററിങ് അടര്‍ന്നുവീഴുന്നത് ജീവനക്കാരെയടക്കം ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button