ഇരവിപുരം: മുൻവൈരാഗ്യം മൂലം യുവാവിനെയും സുഹൃത്തുക്കളെയും സംഘം ചേർന്ന് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ മുഖ്യ പ്രതി അറസ്റ്റിൽ. പുന്തലത്താഴം പഞ്ചായത്ത് വയലിൽ വീട്ടിൽ അനസ് (30) ആണ് അറസ്റ്റിലായത്. ഇരവിപുരം പൊലീസാണ് അറസ്റ്റ് ചെയ്തത്.
പണ്ടകശാല ആഷിഖ് മൻസിലിൽ ഇഷാഖ്, സുഹൃത്തുക്കളായ ഷംനാദ്, അനീസ് എന്നിവരെയാണ് ഇയാൾ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. അക്രമി സംഘത്തിലെ ചിലർ ഉൾപ്പെട്ട ലഹരി മരുന്ന് വ്യാപാരവുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊലീസിന് കൈമാറിയെന്ന വിരോധത്തിലായിരുന്നു ആക്രമണം. കേസിൽ ഉൾപ്പെട്ട മറ്റ് പ്രതികളെ നേരത്തേ പിടികൂടിയിരുന്നു.
ഇരവിപുരം ഇൻസ്പെക്ടർ രാജീവിന്റെ നേതൃത്വത്തിൽ എസ്.ഐ ജയേഷ്, സി.പി.ഒമാരായ സുമേഷ്, സബിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Post Your Comments